വിധി പാലിച്ചില്ല, ഹെയർ അപ്ലയൻസസ് എം. ഡി ക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : വിധിപ്രകാരം ഏ സി യുടെ വിലയും നഷ്ടവും നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ വാറണ്ട് അയക്കുവാൻ ഉത്തരവ്.തൃശൂർ കൊപ്രക്കളം പുതിയവീട്ടിൽ അബൂബക്കർ പി.കെ.ഫയൽ ചെയ്ത ഹർജിയിലാണ് ന്യൂഡെൽഹിയിലെ ഹെയർ അപ്ലയൻസസ് ഇന്ത്യ പി ലിമിററഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം ഉത്തരവായതു്. ഏ സി യുടെ തകരാറാരോപിച്ച് അബൂബക്കർ ഫയൽ ചെയ്ത ഹർജിയിൽ ഏ സി യുടെ വില 19,000 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകുവാൻ വിധിയുണ്ടായിരുന്നു.

Poonthanam
Rugmani 700-200

Vasudev Inn

എന്നാൽ വിധി പാലിക്കപ്പെടുകയുണ്ടായില്ല. തുടർന്ന് വിധി പാലിക്കാതിരുന്നതിനെ ചോദ്യം ചെയ്ത് ഹർജി ഫയൽ ചെയ്യുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവിന് ശിക്ഷിക്കുവാൻ ഉപഭോക്തൃകോടതിക്ക് അധികാരമുള്ളതാകുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി എതിർകക്ഷിക്കെതിരെ പോലീസ് മുഖേന വാറണ്ട് അയക്കുവാൻ കൽപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.എ .ഡി.ബെന്നി ഹാജരായി.