Header 1 vadesheri (working)

പ്ലസ് ടു വിദ്യാർത്ഥിനിയെ പിതാവിൻറെ സുഹൃത്തുക്കൾ പീഡിപ്പിച്ചു ,ഒരാൾ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ കഞ്ചാവ് വിൽപ്പനക്കാരനായ പിതാവിൻറെ സുഹൃത്തുക്കൾ കൂട്ട ബലാൽസംഗത്തിനിരയാക്കി . കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് വീട്ടിലെത്താറുള്ള പിതാവിൻറെ സുഹൃത്തുക്കളാണ് മകളെ ബലാൽസംഗത്തിന് ഇരയാക്കിയത് സംഭവത്തിൽ ഒരാളെ വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തു പൊന്നാനി പാലപ്പെട്ടി സ്വദേശി ഷാഫിയാണ് അറസ്റ്റിലായത് . ഇയാളെ കോടതി റിമാന്റ് ചെയ്തു .രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട് എന്നാണ് പോലീസ് പറയുന്നത്.

First Paragraph Rugmini Regency (working)

കുട്ടി ഉമ്മയോട് വിവരം അറിയിച്ചിരുന്നുവെങ്കിലും വിവരം അവർ പോലീസിൽ അറിയിച്ചില്ല. കഞ്ചാവ് വില്പനക്കാരനായപിതാവ് ഒരു കേസിൽ അകപ്പെട്ടതിനെ തുടർന്ന് പിതാവിനെ പോലീസ് സ്റ്റേഷനിൽ നിന്നിറക്കുവാൻ ഉമ്മ പോകുന്ന സമയത്ത് ഈ വിവരം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.വീട്ടിൽ ആരുമില്ല എന്ന് അറിഞ്ഞതിനെ തുടർന്നാണ് സുഹൃത്തുക്കൾ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചത് എന്നും പീഡനം തുടർന്നു എന്നും പരാതിയുണ്ട്.

Second Paragraph  Amabdi Hadicrafts (working)

സംഭവം നടന്ന് രണ്ട് മാസത്തിനുശേഷം .കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ സ്കൂളിലെ അധ്യാപികയോട് ആണ് പ്ലസ് ടു വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്. നു.പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി അങ്ങനെയാണ് ചൈൽഡ് ലൈനിന് മുന്നിലും പോലീസിലും പരാതി എത്തുന്നത്. മാനസികമായി ആകെ തളർന്ന പെൺകുട്ടി ഇപ്പോൾ ചൈൽഡ് ലൈനിന്റെ സംരക്ഷണയിലാണ്. വിവരം മറച്ചുവെച്ച മാതാപിതാക്കൾക്കെതിരെ പോലീസ് നടപടിയെടുക്കും.കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന വിവരവും കുട്ടിയിൽ നിന്ന് ചോദിച്ചറിയുമെന്ന് പോലീസ് പറഞ്ഞു. ഗുരുവായൂർ എസിപി കെ.ജി. സുരേഷാണ് കേസ് അന്വേഷണം നടത്തുന്നത്.