Header 1 vadesheri (working)

പിരിവ് നൽകിയില്ല , നിർമ്മാണത്തിലുളള വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ കൊടി നാട്ടി

Above Post Pazhidam (working)

First Paragraph Rugmini Regency (working)

കാസർകോട്: തിരഞ്ഞെടുപ്പ് പിരിവ് നൽകാൻ വൈകിയതിന്റെ വൈരാഗ്യത്തിൽ നിർമ്മാണത്തിലുളള വീടിന്റെ തറ പൊളിച്ച്‌ ഡി വൈ എഫ്‌ ഐ പ്രവർത്തകർ‌ കൊടി നാട്ടി. കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻനായിലെ വി എം റാസിഖിന്റെ വീടിന്റെ തറയാണ് പാർട്ടി പ്രവർത്തകർ പൊളിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ ആരോയെത്തി കൊടി മാറ്റുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

റാസിഖിന്റെ വീട്ടിലെത്തി പാർട്ടി പ്രവർത്തകർ തിരഞ്ഞെടുപ്പ് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പണം നൽകാമെന്ന് റാസിഖ് ഉറപ്പ് നൽകിയിരുന്നതായി പറയുന്നു. ഇത് വൈകിയതോടെയാണ് പ്രവർത്തകർ പ്രകോപിതരായതും തറ പൊളിച്ച് കൊടി നാട്ടിയതും. എന്നാൽ ഫണ്ട് നൽകാത്തതിനല്ല, പകരം വയലിൽ വീട് നിർമ്മിക്കുന്നതിനെതിരെ പഞ്ചായത്തിൽ പരാതി കിട്ടിയിരുന്നുവെന്നും ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നുമാണ് ഡി വൈ എഫ്‌ ഐ സംസ്ഥാന കമ്മിറ്റി അംഗവും അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ സബീഷിന്റെ വാദം. എന്നാൽ തറ പൊളിച്ച് കൊടി നാട്ടിയതിനെ പാർട്ടി അംഗീകരിക്കുന്നില്ലെന്നും സബീഷ് പറഞ്ഞു.

പഞ്ചായത്തിന്റെ അനുമതി വാങ്ങിയ ശേഷമാണ് വീടുപണി തുടങ്ങിയതെന്ന് റാസിഖ് പറയുന്നു. വില്ലേജ് ഓഫീസർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇതിന്റെ പകർപ്പ് ഉൾപ്പടെയാണ് താൻ ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നതെന്നും റാസിഖ് വ്യക്തമാക്കി