Header 1 vadesheri (working)

പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളു: എംഎം ഹസൻ

Above Post Pazhidam (working)

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എംഎം ഹസൻ.

First Paragraph Rugmini Regency (working)

നീതിമാനായ ഉമ്മൻ ചാണ്ടിയെ 2016 ൽ അധികാരമേറ്റ അന്നുമുതൽ മരിക്കുന്നതുവരെ സംസ്ഥാന പോലീസിനെയും സിബിഐഎയും ഉപയോഗിച്ച് പിണറായി വിജയൻ വേട്ടയാടി. തുടർന്നാണ് അദ്ദേഹം രോഗഗ്രസ്തനായതും അകാല മരണം വരിച്ചതും. അദ്ദേഹത്തിൻ്റെ മക്കൾക്കെതിരേ നട്ടാൽകുരുക്കാത്ത നുണകൾ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം ഡിജിപി രാജേഷ് ദിവാൻ, എഡിജിപിമാരായ അനിൽകാന്ത്, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാൻ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസിൽ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

സോളാർ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാൻ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടൽ നടത്തിയിട്ടും ഉമ്മൻ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതിൽനിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളിൽ അമരത്വം നേടുകയും ചെയ്‌തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാൻ പോയിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരിമണൽ കമ്പനിയിൽനിന്ന് വിതരണം ചെയ്‌ത 135 കോടിയുടെ മാസപ്പടിയിൽ നൂറുകോടിയോളം കൈപ്പറ്റിയത് പിവി എന്ന പിണറായി വിജയനാണ് എന്നാണ് ആദായനികുതി വകുപ്പിൻ്റെ ഇന്റരിംസെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. അതിലേക്കുള്ള അന്വേഷണമാണ് യഥാർത്ഥത്തിൽ വരേണ്ടത്. അതിനു പകരം താരതമ്യേന ചെറിയ തുക കൈപ്പറ്റിയ മകളിലേക്ക് ഇഡി അന്വേഷണം കേന്ദ്രീകരിക്കുന്നതു തന്നെ സംശയാസ്പ‌ദമാണ്. ഇതൊരു ഒത്തുതീർപ്പിന്റെ്റെ ഭാഗമാണോയെന്ന് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലാവലിൻ കേസ്, സ്വർണക്കടത്തുകേസ്, ഡോളർ കടത്തുകേസ്, ലൈഫ് മിഷൻ കേസ്, കരുവന്നൂർ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകൾക്കിടയിലും സുരക്ഷിതനായിരിക്കാൻ ഇന്ത്യയിൽ പിണറായിക്കു മാത്രമേ കഴിയൂ. ഇതിൽ ഏതെങ്കിലുമൊരു കേസ് ആത്മാർത്ഥമായി അന്വേഷിച്ചാൽ പിണറായി വിജയൻ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.