Header 1 = sarovaram
Above Pot

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

ചാവക്കാട് : പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു .കടപ്പുറം ബ്ലാങ്ങാട് പുതു വീട്ടിൽ ഹസ്സൻ മകൻ അബ്ദുൾ ലത്തീഫിനെയാണ് ഗുരുവായൂർ എ സി പി , കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് . പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചതിൽ പ്രതിഷേധിച്ചു കഴിഞ്ഞ സെപ്തംബർ 28 ന് കടപ്പുറത്ത് പി എഫ് ഐ പ്രവർത്തകർ പ്രകടനം നടത്തിയ പ്രകടനത്തിൽ ഇയാൾ പങ്കെടുത്തിരുന്നു .

Astrologer

ഈ കേസിലെ 4 പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തിട്ടുളളതാണ്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാൽ, സബ്ബ് ഇൻസ്പെക്ടർ ബിപിൻ ബി നായർ, എ എസ് ഐ സുനിൽ കുമാർ, എസ്.സിപിഒ ഹംദ് .സി.പി.ഒ മാരായ വിനോദ്, മെൽവിൻ അഖിൽ അര്ജുൻ , എന്നിവരുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Vadasheri Footer