കീടനാശിനിയുടെ സാന്നിധ്യം , ആച്ചി മുളക്‌പൊടി നിരോധിച്ചു
തൃശൂർ : തമിഴ് നാട്ടിലെ പ്രശസ്ത ബ്രാൻഡ് ആയ ആച്ചി മുളക്‌പൊടി കേരളത്തിൽ നിരോധിച്ചു നിരോധിച്ചു .തൃശൂർ സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ പരിശോധനയ്ക്കയച്ച സാമ്പിളിൽ കീടനാശിനികളായ ഇത്തിയോൺ ആൻഡ് പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതൽ കണ്ടെത്തിയതിനാൽ ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് ആക്ട് 2006 പ്രകാരം ആച്ചി മുളക്‌പൊടി നിരോധിച്ചതായി തൃശൂർ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണർ അറിയിച്ചു. ഫുഡ് അനലിസ്റ്റ് ആർ എ എൽ കൊച്ചിയുടെ പരിശോധന റിപ്പോർട്ട് പ്രകാരമാണ് തമിഴ്‌നാട് തിരുവള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആച്ചി മുളക് പൊടിയുടെ വിൽപന നിരോധിച്ചത്.