
തൃശൂർ : കുടുംബശ്രീ ഹോംമെയ്ഡ് ഉൽപ്പന്നങ്ങളുമായി ഓണം വിപണനമേള ജില്ലാ കളക്ടർ എസ് ഷാനവാസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാറിന് നൽകി എഡിഎം റെജി പി ജോസഫ് ആദ്യ വിൽപന നിർവഹിച്ചു. കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന കായ ഉപ്പേരി, ശർക്കര വരട്ടി, ഉണ്ണിയപ്പം, അവുലോസ് പൊടി, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, മസാലപ്പൊടി, പുളിയിഞ്ചി, വെളിച്ചെണ്ണ, പപ്പടം, വിവിധ തരം അച്ചാറുകൾ, സ്‌ക്വാഷുകൾ, കേക്ക്, കുക്കീസ്, അരി ഹൽവ, വിവിധ തരം കൊണ്ടാട്ടങ്ങൾ, വിവിധ പലഹാരങ്ങൾ, കുടകൾ, പെർഫ്യൂമുകൾ, ഫാൻസി ആഭരണങ്ങൾ, പപ്പായ സോപ്പ്, മിൽക്ക് ഷാമ്പൂ, ഹോംകെയർ ഉൽപന്നങ്ങൾ, വിവിധ ബാഗുകൾ, കുത്താമ്പുളളി തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. മേള രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ്.

