Post Header (woking) vadesheri

പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിലെ  വീടുകൾ വെള്ളത്തിൽ.

Above Post Pazhidam (working)

ഗുരുവായൂർ : –  പഞ്ചായത്തധികൃതരുടെ അനാസ്ഥ അഞ്ചോളം വീട്ടുകാർ വർഷങ്ങളായി  വീടുകളിൽ മലിനജലം കയറി ദുരിതത്തിൽ പെരുവല്ലൂർ അംബേദ്കർ ഗ്രാമത്തിൽ  മഴ  ശക്തമായതിനെ തുടർന്ന് പാറ ക്വാറി നിറഞ്ഞ് കവിഞ്ഞ് അഞ്ച് വീടുകളിൽ വെള്ളം കയറി അത്തിക്കുന്നത്ത് പ്രമോദ്, വാലത്ത് സുരേഷ്, ഒറയംപുറത്ത് സരോജിനി,വെട്ടിപ്പറജാനകി, കൂത്താം മ്പുള്ളി വേലായുധൻ എന്നിവരുടെ വീടുകളിലേയ്ക്കാണ് വെള്ളം കയറിയത്.

Ambiswami restaurant

ഇരുപത്തിയഞ്ച് വർഷത്തോളമായി മഴക്കാലത്ത് ക്വാറി നിറഞ്ഞ് ഈ വീടുകളിലേയ്ക്ക് വെള്ളം കയറി തുടങ്ങിയിട്ട് ഇതുവരെയും മുല്ലശ്ശേരി പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്നും ഇതിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള യാതൊരു നടപടികളും ഉണ്ടായിട്ടില്ലായെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്നത് സ്വകാര്യ വൃക്തികളുടെ ഉടമസ്ഥതയിലുള്ള പാറ ക്വാറി പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി 5 എക്കറോളം വരുന്ന ക്വാറിയിൽ കക്കൂസ് മാലിന്യങ്ങൾ അടക്കമുള്ള മറ്റു മാലിന്യങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇതിലെ വെള്ളമാണ് വീടുകളിൽ കയറുന്നത് അതുമൂലം ഇവിടെ താമസിക്കുന്നവർക്ക് പകർച്ചവ്യാധികൾ അടക്കം പിടിപ്പെടുവാൻ സാധ്യത കൂടുതലാണ്  എല്ലാവർഷവും വെള്ളം കയറുമ്പോൾ ലക്ഷങ്ങൾ ചിലവഴിച്ച് മോട്ടോർ വെച്ച് വെളളം പമ്പ് ചെയ്ത് പരപ്പുഴയിലേക്ക് ഒഴുക്കിവിടുകയാണ് പഞ്ചായത്തധികൃതർ ചെയ്യാറുള്ളത് .

Second Paragraph  Rugmini (working)

എന്നാൽ ശാശ്വതമായ പരിഹാരം ഇതുവരെയും നടപ്പിലാക്കിയിട്ടില്ല  എല്ലാ വർഷവും വീടുകളിൽ വെള്ളം കയറുന്നത് നിർത്തുന്നതിനുള്ള നടപടി ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ എല്ലാവർഷവും ചാവക്കാട് തഹസിൽദാർക്കും, ജില്ലാകലക്ടർക്കും പരാതി നൽകാറുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകാറില്ല    സ്വകാര്യ വൃക്തികളുടെ കയ്യിൽ നിന്നും ക്വാറി എറ്റെടുത്ത് ചുറ്റുപാടും കെട്ടി സംരക്ഷിച്ച് ശുദ്ധജലസ്രോതസ് ആക്കി മാറ്റണം എന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്.