
പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്ന് മുതൽ.

ഗുരുവായൂര്‍ :പെരുന്തട്ട ശിവക്ഷേത്രത്തിലെ മഹാരുദ്രയജ്ഞം ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. വെള്ളിയാഴ്ച വൈകീട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന ചടങ്ങില്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം റിട്ട. ജസ്റ്റിസ് ആര്‍. ഭാസ്‌കരന്‍ നിര്‍വഹിക്കും. പിച്ചള പൊതിഞ്ഞ ശ്രീകോവിലിന്റെ സമര്‍പ്പണം ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ നിര്‍വഹിക്കും.

ഗുരുവായൂര്‍ ജ്യോതിദാസും സംഘവും അവതരിപ്പിക്കുന്ന പഞ്ചരത്‌ന അഷ്ടപദിയും അരങ്ങേറും. മഹാരുദ്രയജ്ഞത്തോടനുബന്ധിച്ച് കലശാഭിഷേകം, നിറമാല, ചുറ്റുവിളക്ക് എന്നിവയുണ്ട്. എല്ലാദിവസവും ഭക്തിപ്രഭാഷണങ്ങള്‍, കലാപരിപാടികള്‍, അന്നദാനം എന്നിവയുണ്ട്. കീഴേടം രാമന്‍ നമ്പൂതിരി, കോങ്ങാട്ടില്‍ അരവിന്ദാക്ഷ മേനോന്‍, കെ. രാമകൃഷ്ണന്‍ ഇളയത്, ആര്‍. പരമേശ്വരന്‍, ഉഷ അച്ചുതന്‍, മുരളി മണ്ണുങ്ങല്‍, സുധാകരന്‍ നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
