
പേരകത്ത് 28 മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം

ഗുരുവായൂർ : പേരകം സപ്‌താഹകമ്മിറ്റിയുടെ നേതൃത്വത്തിൽ 28 മുതൽ ഒക്ടോബർ 5 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഞായറാഴ്‌ച കാലത്ത് 6 മണി മുതൽ സമ്പൂർണ്ണ നാരായണിയ പാരായണത്തോടെ സപ്‌താഹയജ്ഞത്തിന്റെ ആരംഭം കുറിക്കും . 9 മണി മുതൽ ഭക്തജനങ്ങളുടെ കലവറ നിറക്കൽ ആരംഭിക്കും, വൈകിട്ട് 3 മണിക്ക് മുള്ളരാട്ട് മുത്തപ്പൻ കാവ് ക്ഷേത്രത്തിൽ നിന്നും ഭാഗവത ഗ്രന്ഥത്തോടും യജ്ഞവേദി യിൽ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹത്തോടും കൂടിയുള്ള വിളംബര ഘോഷയാത്രക്ക് 4 മണിക്ക് യജ്ഞവേദിയിൽ സ്വീകരണം. ഘോഷയാത്രയ്ക്ക് 4

വൈകിട്ട് 4.15 ന് കളത്തിൽ ബാബുവിന്റെ അധ്യക്ഷതയിൽ ദൊഢമഠത്തിൽ, ബാലചന്ദ്രൻ എമ്പ്രാന്തിരി ഉദ്ഘാടന കർമ്മം നിർവ്വഹിക്കും,, ഡോ:നന്ദകുമാർ , പി. സുധാകരൻ , മരക്കാത്ത് വിശ്വനാഥൻ , ലേഖ അനിൽ, ബാലസുബ്രമണ്യൻ, ബേബി കരിപ്പോട്ട്എന്നിവർ സംസാരിക്കും. ചടങ്ങിൽ പാവപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യും
എല്ലാ ദിവസവും 4 നേരം അന്നദാനവും, ദീപാരാധനക്ക് ശേഷം കലാപരിപാടികളും അരങ്ങേറും ഉണ്ടായിരിക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ബാബു കളത്തിൽ , സെക്രട്ടറി ലേഖ അനിൽ ,,ബാലസുബ്രഹ്മണ്യൻ ,,ബേബി കരിപ്പോട്ട് ,പ്രിയ ബിജീ ഷ് , കെ ആർ ചന്ദ്രൻ , സി വി രമേശ് എന്നിവർ സംബന്ധിച്ചു