Above Pot

പെൻഷൻ പ്രായം കൂട്ടിയാൽ ശക്തമായ പ്രക്ഷോഭം : എ.ഐ.വൈ.എഫ്

തൃശൂർ : സംസ്ഥാനത്ത് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള ശമ്പള കമ്മീഷൻ ശുപാർശ സർക്കാർ തള്ളിക്കളയണമെന്നും പെൻഷൻ പ്രായം വർധിപ്പിക്കരുതെന്നും എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ. പെൻഷൻ പ്രായം വർധിപ്പിക്കുന്നത്
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കളോടുള്ള കടുത്ത നീതി നിഷേധമായിരിക്കും. കോവിഡ് മാഹാമാരി മൂലം നിയമനങ്ങൾ നടത്തുന്നതിൽ പോരായ്മകൾ ഉണ്ടായിട്ടുണ്ട്.

First Paragraph  728-90

Second Paragraph (saravana bhavan

രാജ്യം 45 വർഷത്തിലെ ചരിത്രത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നേരിടുമ്പോഴും കേന്ദ്ര സർക്കാർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും സമ്പൂർണ്ണമായ സ്വകാര്യവത്ക്കരണ നയവുമാണ് നടപ്പിലാക്കുന്നത്. കേരളത്തിലെ നിയമനങ്ങൾ ത്വരിതപ്പെടുത്തുവാൻ സർക്കാർ അടിയന്തരമായി ഇടപെണം. പെൻഷൻ പ്രായം കൂട്ടാനുള്ള തീരുമാനമുണ്ടായാൽ ശക്തമായ പ്രക്ഷോഭവുമായി എ.ഐ.വൈ.എഫ് മുന്നോട്ടുവരുമെന്നും ജിസ്മോൻ അറിയിച്ചു.

എ.ഐ.എസ്.എഫ് പ്രവർത്തകരെ മർദിച്ച തൃശൂർ ഈസ്റ്റ് എസ് ഐ പ്രമോദ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. വന്യജീവി ആക്രമണത്തിൽ നിന്നും കർഷകരെയും കൃഷിസ്ഥലങ്ങളെയും സംരക്ഷിക്കണം. ഈ വിഷയം ചൂണ്ടിക്കാട്ടി എ.ഐ.വൈ.എഫ് ശ്രദ്ധക്ഷണി ക്കൽ സമരങ്ങൾ സംഘടിപ്പിക്കുമെന്നും ജിസ്മോൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡണ്ട് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവരും പങ്കെടുത്തു.