
പെൻഷൻ പരിഷ്കരണം ഇടതു സർക്കാർ അട്ടിമറിച്ചു.

ചാവക്കാട്.:അഞ്ചുവർഷം കൂടുമ്പോൾ പെൻഷനും ശമ്പളവും പരിഷ്കരിക്കുന്ന കീഴ് വഴക്കം പിണറായി സർക്കാർ അട്ടിമറിച്ചു എന്ന് ചാവക്കാട് സിവിൽ സ്റ്റേഷൻ മുമ്പിൽ കെ.എസ് എസ്.പി.എ നടത്തിയ കരി ദിനാചരണം ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം എം.എഫ്.ജോയ് പറഞ്ഞു.

6 ഗഡു ക്ഷാമാ ശ്വാസം കുടിശ്ശികയാക്കിയതിലും 118 മാസത്തെ ഡി.എ കുടിശിക കവർന്നെടുത്തതിലും മെഡിസിപ്പ് പദ്ധതിക്ക് ഓപ്ഷൻ നൽകാതെ പ്രീമിയം വർധിപ്പിക്കാനുള്ള കേരള സർക്കാരിന്റെ നടപടിയിലും കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ അസോസിയേഷൻ ഇന്ന് കരിദിനം ആചരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും മുദ്രാവാക്യം മുഴക്കിയും പെൻഷൻ കാർ ട്രഷറിക്ക് മുന്നിൽ അണിനിരന്നു.
കരിദിനാചരണത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് കെ. പി.പോളി അധ്യക്ഷനായി. വി. കെ.ജയരാജൻ,തോംസൺ വാഴപ്പിള്ളി,പി. മുകുന്ദൻ,പി.ഐ ലാസർ, ബ്രില്ലിയന്റ് വർഗീസ്, സൗദാമിനി, എം.കോയക്കുട്ടി എന്നിവർ പ്രസംഗിച്ചു.
എ.എൽ.തോമസ്, വി.ആർ പ്രസാദ്, കൃഷ്ണൻ ചാവക്കാട്, സി.ജി.റാഫേൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
