Above Pot

പ്രകൃതി വിരുദ്ധ പീഡന കേസിൽ ഒളിവിൽ പോയിരുന്ന ഒന്നാം പ്രതിയായ വയോധികൻ അറസ്റ്റിൽ

ചാവക്കാട്: ഒരുമനയൂരിൽ പ്രായപൂർത്തിയാവാത്ത ആൺ കുട്ടിയെ സംഘം ചേർന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒളിവിൽ പോയ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ഒരുമനയൂർ നാലകത്ത് വീട്ടിൽ ഖാദർ മൊയ്‌ദീൻകുട്ടി( 72) യെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത് കേസിൽ ഒന്നാം പ്രതിയായ ഖാദർ സംഭവത്തെ തുടർന്ന് ഒളിവിൽ പോവുകയും, വിദേശത്തേക്ക് കടക്കാനുള്ള ശ്രമം പോലീസ് നിഷ്‌ക്രിയമാക്കുകയും ചെയ്തിരുന്നു.

First Paragraph  728-90
Second Paragraph (saravana bhavan

ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ എസ് സെൽവരാജിന്റെ നേതൃത്വത്തിൽ എസ് ഐ സുനു, എ എസ് ഐ മാരായ സജിത്ത്, ബിന്ദുരാജ്, സി പി ഒ മാരായ ശരത്ത്. എസ്, ആശിഷ് കെ, എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തിൽ വയോധികർ അടക്കം അഞ്ചു പേരെ ചാവക്കാട് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .

ഒരുമനയൂർ കരുവാരകുണ്ട് പണിക്കവീട്ടിൽ മുഹമ്മദുണ്ണി മകൻ കുഞ്ഞുമൊയ്‌ദുണ്ണി 68 , കരുവാരകുണ്ട് കല്ലുപറമ്പിൽ വീട്ടിൽ സെയ്തു മുഹമ്മദ് മകൻ സിറാജുദ്ധീൻ 52 , പാലാംകടവ് രായ്മാരക്കാർ വീട്ടിൽ , അലവി മകൻ അബ്ദുൽ റൗഫ് 70 , കരുവാരകുണ്ട് പണിക്കവീട്ടിൽ പറമ്പിൽ മൊയ്തു മകൻ അലി 63 , കടപ്പുറം വട്ടേക്കാട് വലിയകത്തു വീട്ടിൽ സെയ്തു മകൻ നിയാസ് 32 എന്നിവരാണ് അറസ്റ്റിൽ ആയിരുന്നത്

വാട്ട്സ് ആപ്പ് സന്ദേശം ചോർന്നതിനെ തുടർന്ന് സംഭവുമായി ബന്ധപെട്ടു കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികളെ ചില നാട്ടുകാർ സദാചാര പോലീസ് ചമഞ്ഞു മർദിച്ചിരുന്നു . ഇതോടെയാണ് കാര്യം പുറത്തറിയുന്നതും തുടർന്ന് ചാവക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിക്ക് പ്രതികൾ മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായി പണം നൽകി വശീകരിച്ച് ,ഇവരുടെ വീടുകളിൽ ആളുകൾ ഒഴിഞ്ഞ സമയം നോക്കി കുട്ടിയെ വീട്ടിലേക്കു വിളിച്ചു വരുത്തിയാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത് എന്നാണ് പോലീസ് കേസ്