
പീഡന കേസിൽ വയോധികന് 63 വർഷം കഠിന തടവ്.

ചാവക്കാട് : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 63 വർഷം തടവും 3,15,000 രൂപ പിഴയും. പിഴ സംഖ്യ അതിജീവിതക്കു നൽകാനും വിധി. .കുന്നംകുളം പെങ്ങാമുക്ക് ഇല്ലത്തിൽ വീട് കുഞ്ഞുമോൻ മകൻ അബൂബക്കർ (61 )നെയാണ് കുന്നംകുളം പോക്സോ ജഡ്ജ് എസ് ലിഷ 63 വർഷം കഠിന തടവിനും 3,15,000 രൂപ പിഴ അടക്കാനും വിധിച്ചത്.

പ്രതി താമസിച്ചിരുന്ന വാടക ക്വാർട്ടേഴ്സിൽ വച്ച് അതിജീവിതയെ 2024 ജൂലൈ മാസത്തിൽ ലൈംഗികമായി പീഡിപ്പിച്ചു . പുറത്തുപറഞ്ഞാൽ കുത്തറാതീബ് ചെയ്യുന്ന ആളാണെന്നും കയ്യിൽ കത്തി കൊണ്ട്നടക്കുന്ന ആളാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി . പിന്നീട് സ്കൂളിലെ സഹപാഠികൾ പെൺകുട്ടി പേടിച്ചിരിക്കുന്നത് കണ്ടു ചോദിച്ചപ്പോൾ വിവരം സഹപാഠികളോട് പറഞ്ഞ് വിവരം സ്കൂൾ പ്രിൻസിപ്പാളിനെ അറിയിച്ചു .

സ്കൂൾ പ്രിൻസിപ്പൽ കുന്നംകുളം പോലീസിലേക്ക് വിവരം അറിയിച്ചതിനെ തുടർന്ന് എ എസ് ഐ അനിത മൊഴി എടുത്ത പ്രകാരം കുന്നംകുളം ഇൻസ്‌പെക്ടർ ആയിരുന്ന യു കെ ഷാജഹാൻ രജിസ്റ്റർ ചെയ്തു കുറ്റപത്രം സമർപ്പിച്ചു . പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ എസ് ബിനോയ് അഡ്വക്കേറ്റ് കെ എൻ അശ്വതി എന്നിവർ ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി ജി എസ് സി പി ഒ മിനിമോൾ എന്നവരും ഹാജരായി.