Header 1 = sarovaram
Above Pot

പീച്ചിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ


തൃശൂർ : ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനായി അവലോകന യോഗം ചേർന്നു. റവന്യൂ മന്ത്രി കെ രാജൻ, കലക്ടർ ഹരിത വി കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. പീച്ചിയുടെ സമഗ്ര വികസനത്തിനായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി  ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നും പീച്ചി ഡാം, ചിമ്മിനി ഡാം, പുത്തൂർ സൂവോളജിക്കൽ പാർക്ക് എന്നിവയെ ബന്ധപ്പെടുത്തി ഒരു ഡാം ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്നും മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.

Astrologer


ജില്ലയുടെ ടൂറിസം വികസനത്തിന്‌ പുതിയ സാധ്യതകൾ കണ്ടെത്തുകയും അത് ഫലപ്രദമായി ഉപയോഗിക്കുകയും വേണം. അതിന് എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനമായി.
യോഗത്തിന് ശേഷം കലക്ടർ പീച്ചിയിലെ ടൂറിസം, ഇറിഗേഷൻ സാധ്യതകൾ വിലയിരുത്തുന്നതിനായി പീച്ചി ഡാം സന്ദർശിച്ചു. യോഗത്തിൽ ടൂറിസം സെക്രട്ടറി ഡോ.കവിത, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

Vadasheri Footer