
പഴയ ടി വി, നൽകി കബളി പ്പിച്ചു, 31500 രൂപയും പലിശയും നൽകണമെന്ന് കോടതി


തൃശൂർ :പഴയ ടി വി നൽകി കബളിപ്പിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ കയ്പമംഗലം ബീച്ചിലെ ബലയം പറമ്പിൽ വീട്ടിൽ കൃഷ്ണൻ.ബി.സി. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെയും പൂനെയിലുള്ള കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു

മീൻ വില്പനക്കാരനായ കൃഷ്ണൻ അശ്വതി ഏജൻസീസിൽ നിന്ന് 16500 രൂപ നൽകിയാണ് കല്യാണി ഷാർപ്പ് ഇന്ത്യാ ലിമിറ്റഡിൻ്റെ ടി വി വാങ്ങുകയുണ്ടായത്. ടി വി വാങ്ങി ഉപയോഗിച്ചു വരവെ സ്ക്രീനിൽ വരകൾ രൂപപ്പെടുകയുണ്ടായിട്ടുള്ളതാകുന്നു. ടി വി കാണുവാൻ കഴിയാത്ത അവസ്ഥയായിട്ടുള്ളതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി വില്പന നടത്തിയ ടി വി പഴയതാണെന്നും തകരാറുകളുള്ളതാണെന്നും കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. എതിർകക്ഷികളുടെ പ്രവൃത്തി അപലപനീയവും അനുചിത ഇടപാടുമാണെന്നും കോടതി വിലയിരുത്തി.

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ടി വി യുടെ വിലയായ 16500 രൂപയും ആയതിന് ഹർജി തിയ്യതി മുതലുള്ള 7% പലിശയും നഷ്ടപരിഹാരമായി 10000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി
