Post Header (woking) vadesheri

പാവറട്ടിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ല.

Above Post Pazhidam (working)

ഗുരുവായൂർ : പാവറട്ടിയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികൾ രാത്രിയായിട്ടും തിരികെ എത്താതിരുന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

Ambiswami restaurant

പാവറട്ടി ആനേടത്ത് പ്രവീണിൻ്റെ മക്കളായ അഗ്നിവേശ്, അഗ്നിദേവ്, ചാവക്കാട് തിരുവത്ര സ്വദേശി മുരളീധരന്റെ മകൻ രാഹുൽ എന്നിവരെയാണ് കാണാതായത് പാവറട്ടി സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ് മൂന്ന് പേരും . അഗ്നിവേശും അഗ്നിദേവും ഇരട്ട സഹോദരങ്ങളാണ്. . വെളുത്തനിറം 140 സെൻറീമീറ്റർ ഏകദേശം ഉയരം .കയ്യിൽ നീല കളറും ചുവന്ന നിറത്തിലുള്ള ബാഗുകൾ ഉണ്ട്

Second Paragraph  Rugmini (working)

ഇരുനിറത്തിലുള്ള രാഹുലിന് അഞ്ചടി പൊക്കം ഉണ്ട്.

സ്കൂൾ യൂണിഫോം: വെള്ള ഷർട്ടും കോഫി ബ്രൗൺ ഫാൻസും

Third paragraph

ആഷ് കളർ ബനിയനും കറുപ്പും ചുവപ്പും നിറത്തിലുള്ള സ്പോർട്സ് നിക്കറും കയ്യിൽ കരുതിയതായി പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 96050 96 877, 9745622922 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷൻ നിലോ വിവരം അറിയിക്കുക