Header 1 vadesheri (working)

കാക്കശ്ശേരിയിൽ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

പാവറട്ടി  : പാവറട്ടി കാക്കശ്ശേരിയിൽ
എംഡി എം എ യുവാവ് അറസ്റ്റിൽ. കാക്കശ്ശേരി ചൂളപ്പുരയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രായംമരക്കാർ വീട്ടിൽ വീട്ടിൽ അബു താഹിറിനെ ആണ് പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്
മൂന്ന് ഗ്രാം തൂക്കം വരുന്ന എം ഡി എം എ ആണ്  താമസിച്ചു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും പിടികൂടിയത്.

First Paragraph Rugmini Regency (working)

പാവറട്ടി എസ് ഐ ടി സി അനുരാജ്, എസ് ഐ റെജിൻ രാജ്, സിപി ഓ മാരായ ജയകൃഷ്ണൻ, വിനീത്, ഡിജിൻ,ജിനൂപ്, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത് വധശ്രമം അടക്കം വാടാനപ്പള്ളി പാവറട്ടി സ്റ്റേഷനുകളിലായി കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്