Post Header (woking) vadesheri

ശങ്കര നാരായണ മേനോന് ലഭിച്ച പത്മശ്രീ അർഹതക്കുള്ള അംഗീകാരം : കെ മുരളീധരൻ

Above Post Pazhidam (working)

ചാവക്കാട് : അന്തര്‍ദേശിയ തലത്തില്‍ പോലും കളരിയുടെ ഖ്യാതിയെത്തിച്ച ശങ്കരനാരായണന്‍ മേനോന് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് പദ്മശ്രീ നേട്ടമെന്ന് കെ.മുരളീധരന്‍. എം.പി. കെ.കരുണാകരന്‍ അനുസ്മരണ സമിതി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ അനുമോദന സദസ്സില്‍ ഉപഹാര സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

വല്ലഭട്ട കളരിസംഘത്തെ നയിക്കുന്ന ഉണ്ണി ഗുരുക്കള്‍ക്ക് ലഭിച്ച പത്മശ്രീ അംഗീകാരം നാടിന്റെ കൂടി നേട്ടമാണ്. അനേകം പേര്‍ക്ക് ഈ ആയോധനകലയോട് അടുപ്പം വരുത്തുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കളരിയുടെ മഹത്വം ഇനിയും ഉയരും വിധമുള്ള പ്രവര്‍ത്തനം നടത്താന്‍ ശങ്കരനാരായണന്‍ മോനോന് സാധിക്കുമന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Second Paragraph  Rugmini (working)

കെ.കരുണാകരന്‍ അനുസ്മരണ സമിതി ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിധന്റ് വി.കെ.കമറുദീന്‍ അധ്യക്ഷനായി. നേതാക്കളായ പി.കെ.അബൂബക്കര്‍ ഹാജി, പി. യതീന്ദ്രദാസ്, സജീവന്‍ കുരിയച്ചിറ, പോളി ചക്രമാക്കില്‍, കെ.എം.ഷിഹാബ്, ആര്‍.കെ.നൗഷാദ്, കെ. ഡി. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. സി.സാദിഖലി, കെ.ബി.ബിജു, പി.എ.നാസര്‍, റിഷി ലാസര്‍, നിസാമുദ്ദീന്‍, കെ.പി.റാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വല്ലഭട്ട കളരി സന്ദര്‍ശിച്ച ശേഷമാണ് എം.പി. മടങ്ങിയത്.

Third paragraph