Post Header (woking) vadesheri

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: കെഎസ് ചിത്രയ്ക്ക് പത്മഭൂഷന്‍, എസ്പിബിയ്ക്ക് പത്മവിഭൂഷണ്‍, കൈതപ്രത്തിന് പത്മശ്രീ

Above Post Pazhidam (working)

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളികളുടെ പ്രിയ​ ​ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷണും ​ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരിക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ​ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന് പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന് പുരസ്കാരം ലഭിച്ചത്.

Ambiswami restaurant

മുന്‍ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ, സുദര്‍ശന്‍ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദര്‍ശന്‍ റാവു, ബി.ബി.ലാല്‍, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേര്‍ക്കാണ് പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. കെ.എസ്.ചിത്ര, മുന്‍സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രധാനമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പള്‍ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം വില്വാസ് പാസ്വന്‍, മുന്‍ അസം മുഖ്യമന്ത്രി തരുണ് ഗൊഗോയി എന്നിവര്‍ക്കാണ് പത്മഭൂഷണ് ബഹുമതി പ്രഖ്യാപിച്ചിരിക്കുന്നത്.