പ​തി​നാ​റു വ​ർ​ഷം വി​ക​സ​ന വി​രു​ദ്ധത കാ​ണി​ച്ച പി​ണ​റാ​യി​യാ​ണ് തങ്ങളെ വികസന വിരുദ്ധർ എന്ന് വിളിക്കുന്നത് : വി ഡി സതീശൻ

Above Post Pazhidam (working)

ഗുരുവായൂർ : കോൺഗ്രസും ലീഗും വികസന വിരുദ്ധരാണെന്ന് പറയുന്ന പിണറായി ഭൂതകാലം മറക്കരുത് എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ . പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി പ​തി​നാ​റു വ​ർ​ഷം വി​ക​സ​ന വി​രു​ദ്ധത കാ​ണി​ച്ച പി​ണ​റാ​യി​യാ​ണ് ഇ​തു പ​റ​യു​ന്ന​ത്. ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരിന്നു പ്രതിപക്ഷ നേതാവ് കേ​ര​ള​ത്തി​ൽ ന​ട​ന്നി​ട്ടു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ല്ലാം യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു വ​ന്ന​താ​ണെ​ന്നും ദേ​ശീ​യ​പാ​ത വി​ക​സ​ന​വും ഗെ​യി​ൽ പൈ​പ്പ് ലൈ​നു​മെ​ല്ലാം ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നെ​ല്ലാം എ​ൽ​ഡി​എ​ഫ് അ​ന്ന് എ​തി​രാ​യി​രു​ന്നു​വെ​ന്നും ഭൂ​മി​ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ചു​വ​ച്ച ബോം​ബാ​ണ് ഗെ​യി​ൽ പൈ​പ്പ് ലൈ​നെ​ന്നാ​ണ് അ​ന്ന​വ​ർ പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും സ​തീ​ശ​ൻ ഓ​ർ​മി​പ്പി​ച്ചു. കേരളത്തിലെ എല്ലാ പ്രധാന വികസന പദ്ധതികൾക്കും എതിരായി സമരം ചെയ്ത് 16 കൊല്ലം പാർട്ടി സെക്രട്ടറിയായി ഇരുന്നയാളാണ് അദ്ദേഹം. സിൽവർലൈനിന്റെ പിറകെ പോകാതെ പിണറായി വിജയൻ ഭരിക്കാൻ കൂടുതൽ സമയം കണ്ടെത്തണം എന്നാണ് യുഡിഎഫിന്റെ അഭിപ്രായം.

Poonthanam

പകൽ മുഴുവൻ ബിജെപി വിരോധം പറയുന്ന പിണറായി വിജയൻ രാത്രിയിൽ ഇടനിലക്കാരെ വച്ച് ബിജെപിയുമായി ഒത്തു തീർപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് . ബിജെപിയുടെ കുഴൽപ്പണ ഇടപാടിന്റെ അന്വേഷണം സംസ്ഥാന സർക്കാർ നിർത്തലാക്കിയതിനു പകരമായി കേന്ദ്ര ഏജൻസികളുടെ എല്ലാ അന്വേഷണവും അവർ മരവിപ്പിച്ചുകൊടുത്തെന്ന് സതീശൻ ആരോപിച്ചു.

Vasudev Inn

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നതിന് ഒരാഴ്ച മുൻപ് ഡൽഹിയിൽ പിണറായിയുടെ ഇടനിലക്കാർ ചർച്ച നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ ശരീരഭാഷ കണ്ടപ്പോഴല്ല, ഇടനിലക്കാരുടെ ഉറപ്പ് കിട്ടിയപ്പോഴാണ് കേന്ദ്രം സിൽവർലൈൻ റെയിൽവേയ്ക്ക് അനുകൂലമാണെന്ന് പിണറായിക്ക് ബോധ്യമായത്.<

Rugmani 700-200

കെഎസ്ഇബിയിൽ ഗുരുതരമായ പ്രതിസന്ധിയാണ്. ബോർഡ് ചെയർമാന്റെ മുറിയിൽ എൽഡിഎഫ് അനുകൂല സംഘടനകൾ കുഴപ്പമുണ്ടാക്കുന്നു. തിരുവന്തപുരത്ത് കാറ്റിലും മഴയിലും നശിച്ച വൈദ്യുത ലൈനുകൾ പുനഃസ്ഥാപിക്കാൻ 18 മണിക്കൂർ എടുത്തു.’ ‘‘കെഎസ്ആർടിസിയെ സർക്കാർ ദയാവധത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. ലാഭത്തിലുള്ള സർവീസുകളെ സ്വിഫ്റ്റ് എന്ന കമ്പനിക്ക് കൈമാറി കെഎസ്ആർടിസിയുടെ നഷ്ടം നൂറിരട്ടിയാക്കി. പൊതുമേഖല സ്ഥാപനത്തെ തകർക്കുന്ന ഇവർ സ്വിഫ്റ്റിൽ കരാർ തൊഴിലാളികളെയാണ് നിയമിക്കുന്നത്. ഇടതുപക്ഷമാണ് ഇത് ചെയ്യുന്നത്. ഇവർ ഇടതുപക്ഷമല്ല, തീവ്ര വലതുപക്ഷനയം നടപ്പാക്കുന്നവരാണ്’ – സതീശൻ പറഞ്ഞു.

First Paragraph Jitesh panikar (working)

‘സംസ്ഥാനത്ത് ക്രമസമാധനം ആകെ തകരാറിലായി. ആർഎസ്എസ്, എസ്ഡിപിഐ തീവ്രവാദികൾ കേരള പൊലീസിൽ നുഴഞ്ഞു കയറി. എല്ലാ കാര്യങ്ങളും പാർട്ടിക്ക് വിട്ടുകൊടുത്ത് പിണറായി വിജയൻ വെറുതെ ഇരിക്കുകയാണ്. ക്ഷേമ പദ്ധതിയുടെ പെൻഷൻ കൊടുക്കാൻ പോലും പണം കടം എടുക്കേണ്ട സ്ഥിതിയിലാണ് കേരളം. ഈ സാഹചര്യത്തിൽ 2 ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നതിന് പിന്നിൽ അഴിമതി മാത്രമാണ്.’

നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ര വീ​ണ ക​ണ്ണൂ​രി​ലെ മ​ണ്ണി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചെന്നു സി​പി​എ​മ്മു​മാ​യി കൈ​കോ​ർ​ക്കാ​നു​ള്ള വി​ശാ​ല മ​ന​സ്ക​ത കോ​ണ്‍​ഗ്ര​സി​നി​ല്ല . സി​പി​എം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ലേ​ക്കു കെ.​വി.​തോ​മ​സ് ഒ​രി​ക്ക​ലും പോ​കു​മെ​ന്നു താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര-​സം​സ്ഥാ​ന നി​ല​പാ​ടു​ക​ൾ​ക്കൊ​പ്പ​മേ കെ.​വി.​തോ​മ​സ് നി​ല​കൊ​ള്ളു​ക​യു​ള്ളു​വെ​ന്നും അദ്ദേഹം പറഞ്ഞു. സിപിഎം പൊളിറ്റ്ബ്യൂറോയിൽ ദളിതരില്ല എന്നതിന് കാരണമായി സീതാറാം യച്ചൂരി പറയുന്നത് ചരിത്രപരമായ കാരണമാണെന്നാണ്. ചരിത്രം തിരുത്തുന്നവർ എന്ന് അവകാശപ്പെടുന്ന സിപിഎം വരേണ്യ വർഗത്തിന്റെ പാർട്ടിയാണ്. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ശ്രീവത്സം ഗസ്റ്റ്ഹൗസിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ടി.എൻ. പ്രതാപൻ എംപി, മുൻ എം എൽ എ .എം പി വിൻസെന്റ് എന്നിവരും പങ്കെടുത്തു