Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ പാർസൽ പ്രസാദ ഊട്ടിനു അവസാനമായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ പാർസൽ പ്രസാദ ഊട്ടിനു അവസാനമായി ചൊവ്വാഴ്ച മുതൽ അന്ന ലക്ഷ്മി ഹാളിൽ പഴയതു പോലെ ഇലയിൽ വിളമ്പി നൽകും . ഇരുന്നു ഭക്ഷണം കഴിച്ചാൽ കോവിഡ് പകരുമെന്ന ഭരണാധികാരികളുടെ നിലപാട് ആണ് പ്രസാദ ഊട്ട് പാഴ്സലിലേക്ക് വഴി മാറിയത്. ലോകം മുഴുവൻ കോവിഡിൽ ഇളവ് അനുവദിച്ചപ്പോൾ പ്രസാദ ഊട്ടും പഴയത് പോലെ നൽകാൻ ഭരണ സമിതി തീരുമാനിക്കുകയായിരുന്നു .

First Paragraph  728-90

ഇത് ദേവസ്വത്തിലെ ഒരു വിഭാഗം ജീവനക്കാർക്ക് തിരിച്ചടിയായി . ദേവസ്വത്തിലെ ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാർക്കാണ് തിരിച്ചടി ആയത് . രാവിലെ ഓഫീസിൽ എത്തി ബാഗ് വെച്ച് നേരെ പാഴ്സൽ ഭക്ഷണം വാങ്ങാൻ ഈ സംഘം ഓടുന്നത് സ്ഥിരം കാഴ്ചയായിരുന്നു .

Second Paragraph (saravana bhavan


അതെ സമയം ക്ഷേത്രത്തിലെ സുരക്ഷാ ഒരുക്കുന്ന പോലീസിനും മുൻ സൈനികർക്കും പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ് . യൂണിഫോറം ധരിച്ചു ഭക്ഷണം കഴിക്കാൻ അനുവദിക്കാത്തതാണ് നൂറുകണക്കിന് വരുന്ന കെൽസോ ജീവനക്കാർ ഹോട്ടലിലെ ആശ്രയിക്കേണ്ടി വരുന്നത് .ഭക്തരെ ഊട്ടി തന്റെ വിശപ്പ് മാറ്റാൻ ഹോട്ടലിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് പ്രസാദ ഊട്ട് നിയന്ത്രിക്കുന്ന മുൻ സൈനികർക്ക് ക്ഷേത്രത്തിന് പുറത്ത് നൽകുന്ന പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ ക്ഷേത്രാചാരം പാലിക്കണമെന്ന നിബന്ധന വെക്കുന്നതിൽ എന്ത് യുക്തി ആണ് ഉള്ളത് എന്ന ചോദ്യമാണ് ഉയരുന്നത് .

പണ്ട് ക്ഷേത്രത്തിൽ സവർണർക്ക് മാത്രം നൽകിയിരുന്ന അന്നദാനം അവർണർക്കും നല്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഭൂമാനന്ദ തീർഥരുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം ഉണ്ടായതിനെ തുടർന്ന് 1982ൽ മുഖ്യമന്ത്രി കെ കരുണാകരൻ ആണ് അവർണർക്കും അന്നദാനം നല്കാൻ ദേവസ്വം ബോർഡിനോട് നിർദേശിച്ചത്. അതിനു ശേഷമാണു പ്രസാദ് ഊട്ടിൽ ആയിരങ്ങൾ പങ്കെടുക്കാൻ തുടങ്ങിയത്.