Above Pot

കെ എസ് യു മുന്നണിക്ക് തകർപ്പൻ ജയം ,പരിയാരം മെഡിക്കൽ കോളേജ് യൂണിയനും എസ് എഫ് ഐ ക്ക് നഷ്ടപ്പെട്ടു

കണ്ണൂര്‍: 30 വര്‍ഷങ്ങള്‍ക്ക് ശേഷം പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി യൂണിയന്‍ പിടിച്ചെടുത്ത് കെഎസ് യു മുന്നണി. 15 സീറ്റുകളില്‍ 12 സീറ്റുകളും നേടിയാണ് യുഡിഎസ്എഫ് വിജയം നേടിയത്. നേരത്തെ മൂന്ന് സീറ്റുകളില്‍ എസ്എഫ്‌ഐ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 28 വര്‍ഷത്തിനിടെ ഇതാദ്യമായാണ് യുഡിഎസ്എഫ് മുന്നണിയുടെ വിജയം.

First Paragraph  728-90

Second Paragraph (saravana bhavan

1993ല്‍ പരിയാരത്ത് മെഡിക്കല്‍ കോളേജ് ആരംഭിച്ചത് മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് വിദ്യാര്‍ത്ഥി യൂണിയനിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഈ മാസം ജൂണ്‍ 18നാണ് കോളേജില്‍ യുഡിഎസ്എഫ് യൂണിറ്റ് രൂപീകരിച്ചത്. ഇതിനെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കോളേജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു

.

ചെയര്‍മാനായി ഹിഷാം മുനീറും വൈസ് ചെയര്‍മാന്‍മാരായി ഇ. അമീന്‍, എസ്. സജിത എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ഹുസ്‌നുല്‍ മുനീര്‍. ഫറാസ് ഷരീഫ്, ഷിബിന്‍ ഫവാസ് എന്നിവരാണ് ജോ സെക്രട്ടറിമാര്‍. ഫൈന്‍ ആട്‌സ് സെക്രട്ടറി മുഹമ്മദ് ജാമിം. യൂണിവേഴ്സിറ്റി യൂനിയൻ പ്രതിനിധികളായി കെ. വാജിദ്, മുഹമ്മദ് റൈസല്‍ എന്നിവർ വിജയിച്ചു. 2021, 2022, 2023 ബാച്ച് പ്രതിനിധികളും യു.ഡി.എസ്.എഫിന് ലഭിച്ചു. സ്‌പോർട്സ് സെക്രട്ടറി സ്ഥാനത്തും 2020 ബാച്ച്, പി.ജി പ്രതിനിധി സീറ്റുകളിലും എസ്.എഫ്.ഐ പ്രതിനിധികൾ വിജയിച്ചു