Post Header (woking) vadesheri

തൃശൂർ പറവട്ടാനിയില്‍ യുവാവിന്റെ കൊല, മൂന്ന് പേർ അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ: മണ്ണുത്തി പറവട്ടാനിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഒല്ലൂക്കര സ്വദേശികളായ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള അമൽ സ്വാലിഹും, ഗൂഢാലോചനയിൽ പങ്കുള്ള സൈനുദ്ധീൻ, നവാസ് എന്നിവരുമാണ് അറസ്റ്റിലായത്. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍ ഷെമീറിനെയാണ് (38)ആണ് വെള്ളിയാഴ്ച വൈകീട്ട് പറവട്ടാനി ചുങ്കം ബസ്സ്‌റ്റോപ്പിനടുത്ത് വെച്ച് ഓട്ടോറിക്ഷയിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്.

Ambiswami restaurant

Second Paragraph  Rugmini (working)

ഷമീർ പിക്കപ്പ്‌വാനില്‍ മീന്‍കച്ചവടം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഷെമീറിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെമീറെന്നും വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും സിറ്റി പൊലീസ് കമ്മീഷണർ ആർ.ആദിത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.