Post Header (woking) vadesheri

പരപ്പില്‍താഴത്ത്  സ്പോര്‍ട്സ് കേരള ഫൌണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.

Above Post Pazhidam (working)

ചാവക്കാട്  : നഗരസഭയില്‍ പരപ്പില്‍താഴത്ത് സ്റ്റേഡിയം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്പോര്‍ട്സ് കേരള ഫൌണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ അക്ബര്‍ കായിക വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്.

Ambiswami restaurant

ഫുട്ബോള്‍ ഗ്രൌണ്ടും സിന്തറ്റിക്ക് ട്രാക്ക് ഉള്‍പ്പെടെയുള്ള സംവിധാനവും ഒരുക്കുന്നതിന് വിശദമായ പ്രൊപ്പോസല്‍ തയ്യാറാക്കി “ ഖേലോ ഇന്ത്യ” പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സ്പോര്‍ട്സ് കേരള ഫൌണ്ടേഷന്‍ ഉദ്യോഗസ്ഥര്‍ എം.എല്‍.എ യെ അറിയിച്ചു.

ചാവക്കാട് നഗരസഭ ചെയര്‍മാന്‍  എ.എച്ച് അക്ബര്‍, കൌണ്‍സിലര്‍മാരായ  ഷീജ പ്രശാന്ത്, കെ.വി ശശി, സ്പോര്‍ട്സ് കേരള ഫൌണ്ടേഷന്‍ എഞ്ചിനീയര്‍ ഷമീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Second Paragraph  Rugmini (working)