പഞ്ചവടിയിൽ കാറ് ലോറിയിൽ ഇടിച്ച് ഒരാൾ കൊല്ലപ്പെട്ടു, രണ്ടു പേർക്ക് പരിക്കേറ്റു
ചാവക്കാട് : എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു രണ്ടു പേർക്ക് പരിക്കേറ്റു .കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫ (40) യാണ് മരിച്ചത്. തമിഴനാട് സ്വദേശി ചന്ദ്രഹാസൻ (55), ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കർ (45) എന്നിവർക്ക് ആണ് പരിക്കേറ്റത് . സാരമായി പരിക്കേറ്റ അബൂബക്കറെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി
ഇന്ന് രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം.
കോഴിക്കോട് നിന്നും കൊടുങ്ങല്ലൂർ എസ് എൻ പുരത്തേക്ക് കല്ലുമ്മക്കായ് വാങ്ങിക്കാനായ് പോവുകയായിരുന്നു കല്ലുമ്മക്കായ് കച്ചവടക്കാരായ മുസ്തഫയും പിതൃ സഹോദര പുത്രൻ അബൂബക്കറും. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ആൾട്ടോ കാർ റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രഹാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു എതിർദിശയിൽ നിന്നു വന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു. കാറോടിച്ചിരുന്ന മുസ്തഫ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അബൂബക്കറിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്