Post Header (woking) vadesheri

പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ വാവു ബലി 21ന്.

Above Post Pazhidam (working)

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തിലെ അമാവാസി ഉത്സവം തിങ്കളാഴ്ച ആഘോഷിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി വിനയദാസ് താമരശ്ശേരി, ട്രഷറര്‍ വിക്രമന്‍ താമരശ്ശേരി എന്നിവര്‍ അറിയിച്ചു. ക്ഷേത്രം കമ്മിറ്റിയുടെ എഴുന്നളളിപ്പ് രാവിലെ 8.30-ന് അവിയൂര്‍ ചക്കനാത്ത് ഖളൂരിക ദേവീ ക്ഷേത്രത്തില്‍നിന്നും ഉച്ചതിരിഞ്ഞുള്ള എഴുന്നള്ളിപ്പ് പഞ്ചവടി സെന്ററില്‍നിന്നും ആരംഭിക്കും. വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റി ഉത്സവത്തലേന്ന് രാത്രി എട്ടിന് ക്ഷേത്രാങ്കണത്തില്‍ വീരനാട്യം കലാരൂപം അവതരിപ്പിക്കും.

Arya bhavan inner

ഉത്സവദിവസം വടക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് ഉച്ചതിരിഞ്ഞ് മൂന്നിന് വാക്കയില്‍ ക്ഷേത്രത്തില്‍നിന്നും തെക്കുഭാഗം കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മുട്ടില്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍നിന്നും പുറപ്പെടും. ആനകളും വാദ്യമേളങ്ങളും നാടന്‍ കലാരൂപങ്ങളും എഴുന്നള്ളിപ്പില്‍ അണിനിരക്കും. ക്ഷേത്രകമ്മിറ്റിയുടെയും വടക്ക്, തെക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെയും എഴുന്നള്ളിപ്പുകള്‍ വൈകീട്ടോടെ ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടത്തും. ക്ഷേത്ര കമ്മിറ്റിക്കായി ഗജവീരന്‍ ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ തിടമ്പേറ്റും. രാത്രി പത്തിന് നാടകം ഉണ്ടാവും. ഉത്സവത്തലേന്നായ 19-ന് വൈകീട്ട് തെക്ക്, വടക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെ ബഹുനില പന്തലുകളുടെ ഉദ്ഘാടനം നടക്കും.

Second Paragraph  Sarovaram(working)

തുലാമാസ വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണചടങ്ങുകള്‍ 21-ന് പുലര്‍ച്ചെ 2.30 മുതല്‍ വാ കടപ്പുറത്ത് ആരംഭിക്കും. ബലിതര്‍പ്പണത്തിനെത്തുന്ന പതിനായിരം പേര്‍ക്ക് ക്ഷേത്രം കമ്മിറ്റി സൗജന്യമായി പ്രഭാതഭക്ഷണം നല്‍കും. വാഹന പാര്‍ക്കിങ്, സാധനങ്ങള്‍ സൂക്ഷിക്കാനുളള ക്ലോക്ക് റൂം എന്നിവക്കുള്ള സൗകര്യം ഒരുക്കും. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് തിലഹവനം, പിതൃസായൂജ്യ പൂജ എന്നിവക്കും സൗകര്യമുണ്ടാവും.

Third paragraph Saravan bhavan

ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യമാണ് വാ കടപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. ബലിയിടാന്‍ കടലില്‍ ഇറങ്ങുന്നവരുടെ സുരക്ഷക്കും മറ്റുമായി പോലീസ്, തീരദേശ പോലീസ്, കടലോര ജാഗ്രത സമിതി, ആംബുലന്‍സ്, അഗ്നിരക്ഷാ സേന എന്നിവരുടെയും സേവനമുണ്ടാവും. ക്ഷേത്രം ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, വാസു തറയില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

First Paragraph Jitesh panikar (working)