
പഞ്ചവടി ഉത്സവത്തിനിടെ യുവാവിനെ ആക്രമിച്ച രണ്ടു പേർ അറസ്റ്റിൽ

ചാവക്കാട് : പഞ്ചവടി ഉത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു .എടക്കഴിയൂർ സ്വദേശികളായ കാരിയെടത്ത് മനാഫ് മകൻ അജ്മൽ 25, അഫ്സൽ 24, എന്നിവരെ യാണ് ചാവക്കാട് സി ഐ വിമലിന്റെ നേതൃത്വത്തി ലുള്ള സംഘം അറസ്റ്റ് ചെയ്തത് .

വടക്കേകാട് നായരങ്ങാടി ടർഫിൽ പഞ്ചായത്ത് മേളയോടനുബന്ധിച്ച ഫുഡ് മേളയിൽ വെച്ച് പരുക്ക് പറ്റിയ യുവാവുമായി വാക്ക് തർക്കം ഉണ്ടായിരുന്നു പഞ്ചവടി ഉത്സവം കാണാനെത്തിയ യുവാവിനെ രാത്രി 09.30 മണിക്ക് ഇരുമ്പ് വടി കൊണ്ട് യുവാവിനെ അടിച്ച്പരുക്കേ ൽപ്പിക്കുകയായിരുന്നു . കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. അഫ്സൽസ്റ്റേഷൻ റൗഡി ആണ് .കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
എസ് ഐ മാരായ സജിത്ത് മോൻ , ഫൈസൽ സി പി ഒ മാരായ അരുൺ ജി , രജിത് , രതീഷ് കുമാർഎന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു

