Post Header (woking) vadesheri

പഞ്ചവടി അമാവാസി മഹോത്സവം ഭക്തി സാന്ദ്രം

Above Post Pazhidam (working)

ചാവക്കാട്  : പഞ്ചവടി ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ തുലാമാസ അമാവാസി മഹോത്സവം ആഘോഷിച്ചു. ബലിതർപ്പണം ചൊവ്വാഴ്ച രാവിലെ നടക്കും. ഉത്സവ ദിനമായ ഇന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു. രാവിലെ 8.30ന് ക്ഷേത്രകമ്മിറ്റിയുടെ എഴുന്നള്ളിപ്പ്
അവിയൂർ ചക്കനാത്ത് ഖളൂരിക ദേവി ക്ഷേത്രത്തിൽ നിന്ന് ഉണ്ടായി.
ഉച്ചതിരിഞ്ഞ് മൂന്നിന്
പഞ്ചവടി സെന്ററിൽ നിന്ന് ആരംഭിച്ച എഴുന്നള്ളിപ്പിന്.ഗജരാജൻ ചെർപ്പുളശ്ശേരി അനന്ത പത്മനാഭൻ
തിടമ്പേറ്റി.  മണത്തല
ജനാർദ്ദനൻ ആൻഡ് പാർട്ടിയുടെ നേതൃത്വത്തിൽ വാദ്യമേളം അകമ്പടി യായി

First Paragraph Jitesh panikar (working)

  വടക്കുഭാഗം ഉത്സവാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മൂന്ന് മണിക്ക്
നാലാംകല്ല് വാക്കയിൽ ശ്രീഭദ്ര കുടുംബ
ക്ഷേത്രത്തിൽ നിന്നും തെക്കുഭാഗം ഉത്സവാഘോഷ
കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് മുട്ടിൽ
അയ്യപ്പൻകാവ് ക്ഷേത്രത്തിൽനിന്നും
പുറപ്പെട്ടു..ക്ഷേത്രകമ്മിറ്റിയുടെയും
തെക്ക്,വടക്ക് ഉത്സവാഘോഷ കമ്മിറ്റികളുടെയും
എഴുന്നള്ളിപ്പുകൾ വൈകീട്ട് ആറരയോടെ
ക്ഷേത്രത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ്
നടത്തി.

രാത്രി എട്ടിന് തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന ജനപ്രിയ നാടകം ‘ലക്ഷ്മണരേഖ ‘അരങ്ങേറി. മഹോത്സവത്തിന്റെ ഭാഗമായി വര്‍ണോജ്വലമായ നിലപ്പന്തലുകളും തലയെടുപ്പുള്ള ഗജവീരന്മാരും വാദ്യ -നാദ വിസ്മയവും നാടൻ കലാരൂപങ്ങളും അണിനിരന്നു. 

പുലർച്ചെ രണ്ടര മുതൽ പഞ്ചവടി പിതൃതർപ്പണ കടൽത്തീരത്ത് ബലിതർപ്പണം ആരംഭിക്കും. എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി.
ഭാരവാഹികളായ ദിലീപ് കുമാർ പാലപ്പെട്ടി, വിനയദാസ് താമരശ്ശേരി, വിക്രമൻ താമരശ്ശേരി, വിശ്വനാഥൻ വാക്കയിൽ, വാസു തറയിൽ എന്നിവർ നേതൃത്വം നൽകി.