Post Header (woking) vadesheri

ആസ്വാദകർക്ക് അമൃത മഴ സമ്മാനിച്ച്, പഞ്ചരത്ന കീർത്തനാലാപനം പെയ്തിറങ്ങി

Above Post Pazhidam (working)

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ വേദിയിൽ സംഗീത തേന്‍കടലായി പഞ്ചരത്‌ന കീര്‍ത്തനാലാപനം പെയ്തിറങ്ങി. ഭക്തിയും, ഘോഷവും, സംഗീതവും സമന്വയിച്ച ശ്രീഗുരുവായൂരപ്പ സന്നിധിയില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം, ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. അനുഭവ തീഷ്ണമായ സംഗീത സ്മരണകള്‍ പെയ്തിറങ്ങിയ ചെമ്പൈ സംഗീത മണ്ഡപത്തില്‍ നാദങ്ങളുടേയും, വാദ്യങ്ങളുടേയും സമന്വയത്തില്‍ അരങ്ങേറിയ പഞ്ചരത്‌ന കീര്‍ത്തനാലാപനം, ഭൂലോക വൈകുണ്ഠമായ ഗുരുപവനപുരിയെ സംഗീത പാല്‍കടലാക്കുകയായിരുന്നു.

Arya bhavan inner

.

Second Paragraph  Sarovaram(working)

ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികള്‍ ശിഷ്യരോടൊപ്പം നടത്തി വന്ന പഞ്ചരത്‌ന കീര്‍ത്തനാലാപനത്തിന്റെ തുടര്‍ച്ചയാണ് ദശമി നാളിലെ ഈ സംഗീതാര്‍ച്ചന. ഗുരുവായൂര്‍ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിന് അരനൂറ്റാണ്ട് പിന്നിട്ടതോടെ, പഞ്ചരത്‌ന കീര്‍ത്തനം ഗുരുവായൂരിന്റെ മാത്രം ധന്യതയായി മാറി. ദേശത്തിനും, ഭാഷയ്ക്കുമപ്പുറം, ഭക്തിയുടെ പരമോന്നതിയില്‍ സംഗീതത്തെ ആരാധിയ്ക്കുന്നവര്‍ക്കായി ത്യാഗരാജ സ്വാമികള്‍ ചിട്ടപ്പെടുത്തിയ , ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഞ്ചരത്‌ന കീര്‍ത്തന ആലാപനാലാപനമാണ് യുഗയുഗാന്തരങ്ങളോളം ഓര്‍മ്മയുടെ മണിഗോപുരത്തില്‍ സൂക്ഷിയ്ക്കാന്‍ ചെമ്പൈ സംഗീത മണ്ഡപത്തില്‍ പെയ്തിറങ്ങിയത്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

തെന്നിന്ത്യയിലെ പ്രശസ്തരായ സംഗീത സാമ്രാട്ടുകള്‍ നാട്ടരാഗത്തില്‍ ‘ജകദാനന്ദ കാരക’, ഗൗളരാഗത്തില്‍ ‘ദുഡുകു ഗല’, ആരഭി രാഗത്തില്‍ ‘സാധിന്‍ചെനെ’, വരാളി രാഗത്തില്‍ ‘കനക രുചിര,’ ശ്രീരാഗത്തില്‍ ‘എന്തരോ മഹാനുഭാവലു’ എന്നീ അഞ്ചുകീര്‍ത്തനങ്ങള്‍ സ്വരരാഗ സുധയില്‍ പാടി തേന്‍ പെരുമഴ സൃഷ്ടിച്ചപ്പോള്‍, മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും, പരിസരത്തും തിങ്ങിനിറഞ്ഞ സംഗീത പ്രേമികളും ഒപ്പംപാടി പഞ്ചരത്‌ന കീര്‍ത്തനാലാപനത്തെ പരമ കോടിയിലെത്തിച്ചു.

വായ്പാട്ടില്‍ ടി വി ഗോപാലകൃഷ്ൺ , മണ്ണൂര്‍ എം.പി. രാജകുമാരനുണ്ണി, ഡോ : വാഗീഷ് ,അടൂർ സുദർശനൻ , ചങ്ങനാശ്ശേരി മാധവൻ നമ്പൂതിരി , ഡൽഹി മുത്തു കുമാർ ,ഡോ ഗുരുവായൂർ കെ മണികണ്ഠൻ , ആനയടി പ്രസാദ് , പർവ്വതീപുരം പത്മനാഭയ്യർ , ആറ്റു വശ്ശേരി മോഹനൻ പിള്ള , കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ , വെള്ളിനേഴി സുബ്രമണ്യൻ , താമരശ്ശേരി ഈശ്വരൻ ഭട്ടത്തിരിപ്പാട് , സി എസ് സജീവ് , വെച്ചൂർ ശങ്കർ , ഡോ ഇ എൻ സജിത്ത് , മൂഴിക്കുളം ഹരികൃഷ്ണൻ , പി വി വിശ്വനാഥൻ , അഭിരാം ഉണ്ണി ,

മാതംഗി സത്യമൂര്‍ത്തി , ഡോ: എ. ഭാഗ്യലക്ഷ്മി, ഡോ: എ. വിജയലക്ഷ്മി സുബ്രമണ്യന്‍, ഡോ: എന്‍. മിനി, ഡോ: എ. ആനയടി ധനലക്ഷ്മി, എ. ഗീത ദേവി വാസുദേവന്‍, പുഷ്പ രാമകൃഷ്ണന്‍, പി.എസ്. സീതാലക്ഷ്മി, ഗുരുവായൂര്‍ ഭാഗ്യലക്ഷ്മി, സിതാര കൃഷ്ണമൂര്‍ത്തി, ആനന്ദി ശിവരാമന്‍, ശര്‍മ്മിള, ശന്തള , വിജയശ്രീ ഹരിദാസ്, വി. ഗീത എന്നിവര്‍ വായ്പാട്ടിലും,

പ്രൊ: എസ്. ഈശ്വരവര്‍മ്മ, ചെമ്പൈ വെങ്കിട്ടരാമന്‍, നെല്ലായി കെ. വിശ്വനാഥന്‍, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്‍, സുനിത ഹരിശങ്കര്‍, ഡോ: വൃന്ദാവര്‍മ്മ, ശ്വേത അനന്തശിവന്‍, നവീൻ ശ്രീനിവാസന്‍, എം. രതീഷ്, എം.എന്‍. ബ്രഹ്മദത്തന്‍ , ജയശ്രീ എന്നിവര്‍ വയലിനിലും, ,

പ്രൊ: വൈക്കം വേണുഗോപാല്‍, എൻ ഹരി കുഴല്‍മന്ദം രാമകൃഷ്ണന്‍,മങ്ങാട് ജഗദീന്ദ്രന്‍ ,എലഞ്ഞിമേല്‍ സുശീല്‍കുമാര്‍, നെയ് വേലി രാമചന്ദ്രന്‍, അടൂര്‍ നാരായണന്‍കുട്ടി, , ആലുവ ഗോപാലകൃഷ്ണന്‍, ചങ്ങനാശ്ശേരി സതീഷ് കുമാർ , പി.എല്‍. ഹരികൃഷ്ണന്‍ തിരുവനന്തപുരം ഡി രാജഗോപാൽ , രാജ്‌കുമാർ വർമ്മ , മധു പോണ്ടിച്ചേരി , എന്നിവര്‍ മൃദംഗത്തിലും, ഡോ: പി. പത്മേഷ് പുല്ലാങ്കുഴലിലും

തിരുവനന്തപുരം ആര്‍. രാജേഷ്, തൃപ്പൂണിത്തുറ രാമകൃഷ്ണന്‍, മങ്ങാട് പ്രമോദ്, ആദി ച്ചനെല്ലൂര്‍ അനില്‍കുമാര്‍ എന്നിവര്‍ ഘടത്തിലും, താമരക്കുടി രാജശേഖരന്‍, പയ്യന്നൂര്‍ ഗോവിന്ദപ്രസാദ്, ചെറുവള്ളി ശ്രീജിത് പറവൂർ ഗോപകുമാർ എന്നിവര്‍ മുഖര്‍ശംഖിലും, ഇരിങ്ങാലക്കുട നന്ദകുമാര്‍, ഗുരുവായൂര്‍ ജ്യോതിദാസ് എന്നിവര്‍ ഇടയ്ക്കയിലും പക്കമേളമൊരുക്കി.