Above Pot

പാനയോഗം വാദ്യകലാപുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഗുരുവായൂര്‍:വാദ്യപ്രതിഭകളടക്കം വിവിധ മേഖലകളിലെ കലാകാരന്‍മാരുടെ സംഗമ സദസ്സില്‍ തിരുവെങ്കിടം പാനയോഗത്തിന്റെ വിവിധ കലാപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.പാനയോഗത്തിന്റെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഗോപിവെളിച്ചപ്പാടിന്റെ സ്മരണക്കായി തെച്ചിയില്‍ ഷണ്‍മുഖനും , കല്ലൂര്‍ ശങ്കരന്റെ സ്മരണാര്‍ത്ഥം കുരഞ്ഞിയൂര്‍ മണിയ്ക്കുമാണ് വാദ്യ പുരസ്‌കാരം നല്‍കിയത്.

First Paragraph  728-90

ചങ്കത്ത് ബാലന്‍ നായര്‍,എടവന മുരളീധരന്‍ എന്നിവരുടെ പേരിലുള്ള പ്രഥമ പുരസ്‌കാരങ്ങള്‍ പിതൃതര്‍പ്പണാചാര്യന്‍ രാമകൃഷ്ണന്‍ ഇളയതിനും കളംപാട്ട് ആശാന്‍ മണികണ്ഠന്‍ കല്ലാറ്റിനും നല്‍കി.കൃഷ്ണനാട്ടം ആശാന്‍ കെ.നാരായണന്‍ നായര്‍ക്ക് അകമ്പടി രാധാകൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു.കോമത്ത് അമ്മിണിയമ്മയുടെ പേരില്‍ കാരുണ്യ പ്രവര്‍ത്തകയ്ക്കുള്ള പുരസ്‌കാരം പാലിയത്ത് വസന്തമണിക്കായിരുന്നു.

Second Paragraph (saravana bhavan

ഗുരുവായൂര്‍ രുക്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.കവി ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വളരെ കാലം മുതലേ പാനയോഗത്തിലൂടെ കലാകാരന്‍മാരെയെല്ലാം ഒന്നിപ്പിച്ച ഒരു സംസ്‌കൃതിയുടെ തുടര്‍ച്ചയാണിതെന്ന് ആലങ്കോട് പറഞ്ഞു.വിവിധ മേഖലകളില്‍ തിളങ്ങിയ ശില്പി എളവള്ളി നന്ദന്‍,പാനപൂജ വാദ്യകലാകാരന്‍ ചിന്നപ്പന്‍ നായര്‍,വാദ്യവിദ്വാന്‍മാരായ കലാനിലയം കമല്‍നാഥ്,എടക്കളത്തൂര്‍ അജി എന്നിവരെ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ആദരിച്ചു.

പാനയോഗം പ്രസിഡന്റ് ശശി വാറണാട്ട് അധ്യക്ഷനായി..കെ.പി.ഉദയന്‍,ശോഭ ഹരിനാരായണന്‍,ജി.കെ.പ്രകാശന്‍,ജനു ഗുരുവായൂര്‍,,ആര്‍.ജയകുമാര്‍,പി.കെ.രാജേഷ് ബാബു,ബാലന്‍ വാറണാട്ട്,ഗുരുവായൂര്‍ ജയപ്രകാശ്,മണലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.