Header 1 vadesheri (working)

തിരുവെങ്കിടം പാനയോഗം വിവിധ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ : തിരുവെങ്കിടം പാനയോഗം സമ്മാനിക്കുന്ന വാദ്യകലാകാരന്മാര്‍ക്കുള്ള വിവിധ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു 15,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങി ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്‌കാരത്തിന് മദ്ദളകലാകാരന്‍ ചെര്‍പ്പുളശ്ശേരി ശിവനെയും 10,001 രൂപയും ഫലകവും അടങ്ങിയ ചങ്കത്ത് ബാലന്‍ നായര്‍ സ്മാരക പുരസ്‌കാരത്തിന് ചെണ്ട കലാകാരന്‍ കലാമണ്ഡലം രാജനേയുമാണ് തെരഞ്ഞെടുത്തത്.

First Paragraph Rugmini Regency (working)

5001 രൂപയും ഫലകവും അടങ്ങിയ കല്ലൂര്‍ ശങ്കരന്‍ സ്മാരക പുരസ്‌കാരം അവണൂര്‍ ശങ്കരനും എടവന മുരളീധരന്‍ സ്മാരക പുരസ്‌കാരം അമ്പലപ്പുഴ വിജയകുമാറിനും കോമത്ത് അമ്മിണിയമ്മ സ്മാരക പുരസ്‌കാരം ഡോ. നന്ദിനി വര്‍മ്മയ്ക്കും അകമ്പടി രാധാകൃഷ്ണന്‍ നായര്‍ സ്മാരക പുരസ്‌കാരം ടി.പി. നാരായണ പിഷാരടിക്കും സമ്മാനിക്കും. ആഗസ്റ്റ് 13 ന് രാവിലെ 10 ന് രുഗ്മിണി റീജന്‍സിയില്‍ നടക്കുന്ന വാര്‍ഷിക അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ നല്‍കും.

Second Paragraph  Amabdi Hadicrafts (working)

ഭാരവാഹികളായ ശശി വാറണാട്ട് ജയപ്രകാശ് ഗുരുവായൂര്‍, ബാലന്‍ വാറണാട്ട്, ഉണ്ണികൃഷ്ണന്‍ എടവന, ഇ.ദേവീദാസന്‍, ഷണ്‍മുഖന്‍ തെച്ചിയില്‍, മാധവന്‍ പൈക്കാട്ട്, മുരളി അകമ്പടി എിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു