Post Header (woking) vadesheri

പാനയോഗം പുരസ്‌കാര നേതാക്കളെ പ്രഖ്യാപിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ :  തിരുവെങ്കിടം പാനയോഗ ത്തിന്റെ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Arya bhavan inner

ഗോപി വെളിച്ചപ്പാട് സ്മാരക പുരസ്ക്കാരത്തിന് വാദ്യകുലപതി സദനം വാസുദേവൻ,എടവന മുരളീധരൻ സ്മാരക പുരസ്ക്കാരത്തിന് വാദ്യ വിദ്വാൻ കോട്ടക്കൽ പ്രസാദ്,ചങ്കത്ത് ബാലൻ നായർ സ്മാരക പുരസ്ക്കാരത്തിന് പാന പ്രവീൺ രാമചന്ദ്രൻപുത്തൻ വീട്ടിൽ, കല്ലൂർ ശങ്കരൻ സ്മാരക പുരസ്ക്കാരത്തിന് പരപ്പിൽ വേലായുധൻ, അകമ്പടി രാധാകൃഷ്ണൻ നായർ സ്മാരക പുരസ്കാരത്തിന് കലാമണ്ഡലം ഹരിനാരായണൻ എന്നിവർ അർഹരായി.

Second Paragraph  Sarovaram(working)

ആഗസ്റ്റ് 7ന് വ്യാഴാഴ്ച്ച രാവിലെ 10 ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങ് സംഗീത നാടകഅക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൽഘാടനം ചെയ്യും.മേളകുലപതി  പെരുവനം കുട്ടൻ മാരാർ അദ്ധ്യക്ഷത വഹിക്കും.ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻനമ്പൂതിരിപ്പാട് പുരസ്കാര വിതരണം നിർവഹിക്കും. നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയാകും.

Third paragraph Saravan bhavan

ഭാരവാഹികളായ ശരിവാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്,ബാലൻ വാറണാട്ട്, ഷൺമുഖൻ തെച്ചിയിൽ ,ദേവീദാസ് ഇടവന, മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത്,രാജൻ കോക്കൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)