Post Header (woking) vadesheri

കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു

Above Post Pazhidam (working)

കുന്നംകുളം : കൊമ്പൻ പാണഞ്ചേരി അഭിമന്യു കുന്നംകുളത്ത് ഇടഞ്ഞു . കുന്നംകുളം – പട്ടാമ്പി റോഡിലെ ശങ്കരപുരം അമ്പലത്തിന് സമീപത്ത് വെച്ചാണ് ഇടഞ്ഞത്. കൊമ്പൻ ഇടഞ്ഞത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ശങ്കരപുരം അമ്പലത്തിനടുത്ത് പട്ട എടുക്കാനായി എത്തിയതായിരുന്നു കൊമ്പൻ. ഇതിനിടയില്‍ ആണ് ഇടഞ്ഞത്. ഒരു മണിക്കൂറോളം നടുറോഡിൽ ആന നിലയുറപ്പിച്ചു. പാപ്പാന്മാർ നിരവധിതവണ ആനയെ റോഡിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും ആന
അനുസരിച്ചില്ല. കുന്നംകുളത്ത് നിന്നും എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ആനയെ തളച്ചത്

Ambiswami restaurant

കഴിഞ്ഞ ദിവസം കടവല്ലൂർ മണ്ടകത്തിങ്കൽ ക്ഷേത്രത്തിലെ ഉത്സവ എഴുന്നെള്ളിപ്പിന്നിടെ ആന ഇടഞ്ഞിരുന്നു. അതിനും മുൻപ് കല്ലഴി പൂരത്തിനിടയിലും ആന ഇടഞ്ഞിരുന്നു. ശിവരാത്രി നാളിൽ പൊറവൂർ ശിവരാത്രി ഉത്സവ എഴുന്നെള്ളിപ്പിനെത്തിച്ച ഗുരുവായൂർ ദേവസ്വത്തിന്റെ ഗജേന്ദ്രയുടെ പാപ്പാൻ മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെങ്കിലും ആന കുഴപ്പങ്ങളൊന്നും കാണിച്ചിരുന്നില്ല.

Second Paragraph  Rugmini (working)