Above Pot

ഗുരുവായൂർ ഉത്സവം , പള്ളിവേട്ട ഭക്തി നിർഭരമായി

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പള്ളി വേട്ട ഭക്തി നിർഭരമായി . ഗ്രാമ ബലിക്കായി ജനപഥത്തിലേക്ക് എഴുന്നള്ളിയ ഭഗവാൻ ,എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി ക്ഷേത്രത്തിനകത്തേക്ക് തിരിച്ചെത്തി . തുടര്‍ന്ന് പള്ളിവേട്ട ചടങ്ങുകള്‍ ആരംഭിച്ചു . മേളം സമാപിച്ചശേഷം ആന മുത്തശ്ശി നന്ദിനിയുടെ പുറത്ത് കാടിളക്കാന്‍ ഗുരുവായൂരപ്പന്‍ പുറപ്പെട്ടു ഒറ്റച്ചെണ്ട, ശംഖ്, ചേങ്ങില എന്നിവ അകമ്പടിയായി .

First Paragraph  728-90

ക്ഷേത്രമതില്‍കെട്ടിന് പുറത്ത് കടന്ന് കല്ല്യാണമണ്ഡപം വരെ ചെന്നാണ് കാടിളക്കല്‍നടത്തിയത് . അവകാശിയായ പുതിയേടത്ത് പിഷാരോടി മൂന്നു തവണ പന്നിമാനുഷങ്ങളുണ്ടോ എന്ന് വിളിച്ചു ചോദിച്ചു തുടർന്ന് പന്നി വേഷം കെട്ടിയ ഭക്തൻ ഓടി ക്ഷേത്രഗോപുരം കടന്ന് അകത്തെത്തി .പിന്നാലെ ആ നപ്പുറത്തേറിയ ഭഗവാനും ക്ഷേത്രത്തിലേക്ക് കടന്നു തുടർന്ന് ക്ഷേത്രം വലം വെച്ചു. നൂറുകണക്കിന് ഭക്തരും പള്ളിവേട്ട ചടങ്ങിൽ പങ്കെടുത്തു .

Second Paragraph (saravana bhavan

പള്ളിവേട്ട പൂർത്തിയാക്കിയ ഭഗവാൻ തുടര്‍ന്ന് പള്ളിയുറക്കത്തിലേക്ക് പ്രവേശിച്ചു. വെള്ളികട്ടിലില്‍, പട്ടുമെത്തയില്‍ ഉരുളന്‍തലയിണയൊരുക്കിയതില്‍ നമസ്‌ക്കാര മണ്ഡപത്തിലാണ് ഗുരവായൂരപ്പന്റെ ശയ്യാഗ്രൃഹം. പള്ളിവേട്ടയിലെ ക്ഷീണം കാരണം അത്താഴം പോലും കഴിക്കാതെയാണ് പള്ളിയുറക്കമെന്നാണ് വിശ്വാസം. പള്ളിവേട്ടയ്ക്ക് ഭംഗം വരാതിരിക്കാന്‍ ഈ ദിവസം ക്ഷേത്രപരിസരം നിശ്ചലമായിരിക്കും. മണിക്കൂറിടവിട്ടടിക്കുന്ന ക്ഷേത്ര മണിപോലും ഈസമയത്ത് അടിക്കില്ല. വര്‍ഷത്തില്‍ ഈയൊരു സമയത്തു മാത്രമാണ് ക്ഷേത്ര നാഴിക മണിയടിക്കാതിരിക്കുക. പിറ്റേന്ന് പുലര്‍ച്ചെ പശുകുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഭഗവാന്‍ പള്ളിയുണരുക.

.