ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു.
ഗുരുവായൂർ : ഗുരുവായൂരിലെ ലൈഫ് കെയർ മൂവ് മെൻറ് സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച്ഗുരുവായൂർ പടിഞ്ഞാറെ നടയിലുള്ള മഹാരാജ ടൂറിസ്റ്റ് ഹോമിൽ നടന്ന യോഗം ഡോ.ആർ.വി.ദാമോദരൻ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് നൂറുന്നീസ ഹൈദർ അലി അധ്യക്ഷത വഹിച്ചു. അക്ബർ കടങ്ങോട് ക്ളാസ്സെടുത്തു.
പി.ഐ. ലാസർ ഭാവി പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ അവതരിപ്പിച്ചു. രോഗീപരിചരണത്തിനായി കോളേജുകളിൽ നിന്നും സ്ക്കൂളുകളിൽ നിന്നും സന്നദ്ധരായി മുന്നോട്ടു വരുന്ന വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം കൊടുത്ത് ഒരു യൂത്ത് വളണ്ടിയർ കോർ ഗ്രൂപ്പിന് രൂപം കൊടുക്കുവാനും പാലിയേറ്റീവ് രംഗത്ത് മികച്ച സേവനം ചെയ്യുന്നവരെ അടുത്ത ദിനാചരണത്തിൽ വെച്ച് അനുമോദിക്കുവാനും തീരുമാനിച്ചു.
വാർഡ് കൗൺസിലർ സി. എസ്. സൂരജ്, കൗൺസിലറും വി.ആർ.അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ പി.ടി.എ .പ്രസിഡണ്ടുമായ കെ.പി.എ.റഷീദ് എന്നിവർ ചേർന്ന് ലൈഫ് കെയർ മൂവ്മെൻറും വി.ആർ.അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി വിദ്യാർഥികളും കൂടി സ്വരൂപിച്ച ഉപഹാരങ്ങൾ രോഗികൾക്ക് നൽകി.
ശ്രീകൃഷ്ണ ഗുരുവായൂർ, ഐ.സി.എ. തൊഴിയൂർ, കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ്.വളണ്ടിയേഴ്സ്,
ശ്രീകൃഷ്ണ, എം.ആർ.രാമൻ മെമ്മോറിയൽ, വി.ആർ. അപ്പു മെമ്മോറിയൽ ,ചാവക്കാട് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളുകളിലെ സ്ക്കൗട്ട് ആൻ്റ് ഗൈഡ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സിദ്ധാർഥൻ, ദിവാകരൻ പനം തറ, ബഷീർ വീട്ടി പറമ്പിൽ ജോസ് തരകൻ, അഡ്വ.അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു.