Header 1 vadesheri (working)

പാലയൂരിൽ യുവജന വർഷംഉദ്ഘാടനവും, ലോഗോ പ്രകാശനവും നിർവഹിച്ചു.

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട്: തൃശ്ശൂർ അതിരൂപത ഈ വർഷം യുവജന വർഷമായാണ് ആചരിക്കുന്നത്. അതിനോട് അനുബന്ധിച്ചുള്ള പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഇടവക തല ഉദ്ഘാടനവും ലോഗോ പ്രകാശനവും ആർച്ച് പ്രീസ്റ്റ്. ഡോ. ഡേവിസ് കണ്ണമ്പുഴയും, അസി വികാരി ഫാ മിഥുൻ വടക്കെത്തലയും ചേർന്നു നിർവഹിച്ചു.

മുപ്പിട്ടു ഞായർ തിരുനാളിനോടനുബന്ധിച്ച് രാവിലെ 10:00ന് ദിവ്യബലിക്ക് ശേഷം യുവജന സംഘടന പ്രതിനിധികളുടെ സാന്നിധ്യത്തിൽ തിരി തെളിയിച്ച് യുവജന വർഷത്തിന് ആരംഭം കുറിച്ചു. വിശുദ്ധ കുർബാന മധ്യേ ആർച്ച് പ്രീസ്റ്റ് . ഡോ. ഡേവിസ് കണ്ണമ്പുഴ യുവജന വർഷത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

Second Paragraph  Amabdi Hadicrafts (working)

പാലയൂർ സെന്റ് തോമസ് മേജർ അർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ കെ.സി.വൈ.എം.,സി.എൽ.സി,ജീസസ് യൂത്ത് എന്നീ യുവജന സംഘടനകളുടെ യുവജന പ്രതിനിധികൾ, ഇടവക ട്രസ്റ്റിമാർ എന്നിവരുടെ സാന്നിധ്യത്തിൽ ലോഗോ പ്രകാശനം ചെയ്തു.യുവജന വർഷ കൺവീനർ ലിജോ ഫ്രാൻസിസ്,ട്രസ്റ്റി ജോസഫ് വടക്കൂട്ട്,പ്രതിനിധി യോഗ സെക്രട്ടറി ബിനു താണിക്കൽ,തീർത്ഥകേന്ദ്രം പി ആർ ഒ ജെഫിൻ ജോണി എന്നിവർ നേതൃത്വം നൽകി.