Post Header (woking) vadesheri

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാൾ ആഘോഷിച്ചു.

Above Post Pazhidam (working)

ചാവക്കാട് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ മാർ തോമ ശ്ലീഹായുടെ പുതുഞായർ തിരുനാൾ ശനി, ഞായർ ദിവസങ്ങളിലായി വിപുലമായി ആഘോഷിച്ചു.ശനിയാഴ്ച വൈകുന്നേരത്തെ ആഘോഷമായ ദിവ്യബലിക്കു തീർത്ഥ കേന്ദ്രം അസി വികാരി ഫാ ആന്റോ രായപ്പൻ നേതൃത്വം നൽകി. തുടർന്ന് ലദീഞ്ഞും, നോവനയും, വർണ്ണമഴയും ഉണ്ടായി.

Ambiswami restaurant

ഞായറാഴ്ച്ച രാവിലെ 6:30ന് തളിയകുള കരയിലെ കപ്പേളയിൽ ആഘോഷമായ ദിവ്യബലി, ലെദീഞ്ഞ്, നൊവേന, തിരുനാൾ സന്ദേശം ഉണ്ടായിരുന്നു. ദിവ്യബലിക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഡോ ഡേവിസ് കണ്ണമ്പുഴ മുഖ്യ കർമികത്വം വഹിച്ചു. തുടർന്ന് പ്രദക്ഷണവും, നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു. വൈകീട്ട് 3 മണിക്ക് തളിയ കുളക്കരയിൽ 11 നവജാത ശിശുക്കൾക്ക് സമൂഹ മാമോദീസയും ഉണ്ടായി.

Second Paragraph  Rugmini (working)

വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം രൂപക്കൂട് എടുത്തവക്കൽ തിരുകർമങ്ങൾക്ക് ശേഷം വർണ്ണമഴയോട്കൂടി തിരുന്നാളിന് സമാപനം കുറിച്ചു .പുതുഞായർ തിരുക്കർമങ്ങൾക്ക് തീർത്ഥ കേന്ദ്രം അസി വികാരി റവ ഫാ ആന്റോ രായപ്പൻ, ഇടവക ട്രസ്റ്റിമാരായ ജിന്റോ ചെമ്മണ്ണൂർ, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ, സിന്റോ തോമസ്, സെക്രട്ടറിമാരായ ബിനു താണിക്കൽ, ബിജു മുട്ടത്ത്,പി ആർ ഒ ജെഫിൻ ജോണി ഇ എന്നിവർ നേതൃത്വം നൽകി

Third paragraph