പാലയൂരിൽ ദുക്റാന ജൂലായ് മൂന്നിന്

Above Post Pazhidam (working)

ചാവക്കാട് : പാലയൂര്‍ സെന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തിര്‍ത്ഥ കേന്ദ്രത്തിൽ ദുക്റാന തിരുനാൾ ജൂലായ് മൂന്നിനും തര്‍പ്പണ തിരുന്നാള്‍ ജൂലായ് 12, 13 തിയതികളിലും ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ജൂലൈ 3 വ്യാഴാഴ്ച്ച രാവിലെ 6.30 മുതല്‍ വൈകിട്ട് 4 വരെ ദിവ്യബലി, രാവിലെ 7.30ന് തളിയകുളത്തില്‍ നിന്നുള്ള കോടിയേറ്റ പ്രദിക്ഷണവും ശേഷം ദുക്‌റാന ഊട്ട് നടക്കും.

Poonthanam

അര ലക്ഷം പേർക്കുള്ള ഊട്ട് സദ്യയാണ് ഒരുക്കുക. 9:30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, തുടർന്ന് എമിരറ്റസ്, മെല്‍ബണ്‍ രൂപത ബിഷപ്പ്മാര്‍ ബോസ്‌കോ പുത്തൂര്‍ തിരുന്നാള്‍ കൊടിയേറ്റം നടത്തും.
ജൂലൈ 4 മുതല്‍ 11 വരെ വൈകീട്ട് 5.30ന് ആഘോഷമായ നവനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന, വിവിധ കുടുംബകൂട്ടായ്മകളുടെയും, സംഘടനകളുടെയും നേതൃത്വത്തില്‍ കലാ പരിപാടികളും അരങ്ങേറും. ജൂലായ് 11 വെള്ളിയാഴ്ച്ച വൈകീട്ട് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മവും നൃത്ത അരങ്ങേറ്റവും ഉണ്ടാകും.

Vasudev Inn
Rugmani 700-200

ശനിയാഴ്ച്ച രാവിലെ 8 മുതല്‍ വീടുകളിലേക്ക് അമ്പെഴുന്നള്ളിപ്പ്, വൈകീട്ട് 5:30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന, കൂടുതുറക്കല്‍ ശുശ്രൂഷ, തുടര്‍ന്ന് വര്‍ണ്ണമഴയും ഉണ്ടാകും.രാത്രി പത്തിന് അമ്പ്, വള, ശൂലം എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിച്ചതിനു ശേഷം ബാന്റ് വാദ്യ സംഗമം നടക്കും. ഞായറാഴ്ച്ച തര്‍പ്പണ തിരുനാള്‍ ദിവസം രാവിലെ 6.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന,
പത്തിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന, ഉച്ചയ്ക്ക് രണ്ടിന്
തളിയകുളത്തില്‍ ആഘോഷമായ സമൂഹ മാമ്മോദീസയും നടക്കും. തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകിട്ട് 4.30ന് ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് വര്‍ണ്ണമഴയും മെഗാ ബാന്‍ഡ് മേളവും അരങ്ങേറും.


ജൂലൈ 14 ന് രാവിലെ 6.30ന് മരിച്ചവര്‍ക്കു വേണ്ടിയുള്ള ദിവ്യബലി, ഒപ്പീസ്, അന്നേ ദിവസം രാതി ഏഴിന് പാലാ കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.
തീര്‍ത്ഥ കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ , അസിസ്റ്റ്ന്റ് വികാരി ഫാദർ ക്ലിന്റ് പാണങ്ങാടന്‍,ഇടവക ട്രസ്റ്റി ചാക്കോ പുലിക്കോട്ടില്‍, ജനറല്‍ കണ്‍വീനര്‍ ടി.ജെ.ഷാജു , തീര്‍ത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്,
പബ്ലിസിറ്റി കണ്‍വീനര്‍ ബോബ് ഇലവത്തിങ്കല്‍ , പി.ആര്‍.ഒ.ഇ.ജെഫിന്‍ ജോണി,തീര്‍ത്ഥകേന്ദ്രം പബ്ലിസിറ്റി
കണ്‍വീനര്‍ സി.ഡി.ജോസ് എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)