Post Header (woking) vadesheri

പാലയൂരിൽ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മാർ തോമാ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ക്രിസ്തു ശിഷ്യനായ മാർ തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാൾ ആഘോഷിച്ചു. തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ തിരുനാൾ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ആർച്ച് പ്രീസ്റ്റ് റവ ഫാദർ വർഗീസ് കരിപ്പേരി സഹകാർമ്മികനായിരുന്നു. മാർ തോമാ ശ്ലീഹ പാലയൂരിൽ വന്നിറങ്ങിയ ബോട്ടുകുളത്തിൽ നിന്ന് ആരംഭിച്ച തിരുകർമ്മങ്ങൾ പ്രദക്ഷിണത്തോടെ ദേവാലയത്തിലെത്തി ദിവ്യബലിയോടെ സമാപിച്ചു.

Ambiswami restaurant

Second Paragraph  Rugmini (working)

തീർത്ഥകേന്ദ്രം നടപ്പുരയിൽ സ്ഥാപിതമായ മാർ തോമാ തിരുസന്നിധാനം മാർ ടോണി നീലങ്കാവിൽ പിതാവ് ആശിർവദിച്ചു വിശ്വാസികൾക്ക് തുറന്നു കൊടുത്തു. സഹ വികാരി റവ ഫാദർ നിർമ്മൽ അക്കര പട്ട്യേക്കൽ, സെക്രട്ടറിമാരായ സി കെ ജോസ് , ജോയ് ചിറമ്മൽ കൈക്കാരന്മാരായ ഇ എഫ് ആന്റണി, ഫ്രാൻസിസ് മുട്ടത്ത് , ബിനു താണിക്കൽ , തോമസ് കിടങ്ങൻ എന്നിവർ നേതൃത്വം നൽകി.

Third paragraph