പാലയൂർ തർപ്പണ തിരുനാളിനു തുടക്കമായി
ചാവക്കാട് : പാലയൂർ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിലെ തര്‍പ്പണതിരുന്നാള്‍ ആഘോഷം തുടങ്ങി. ശനിയാഴ്ച വൈകീട്ട് നടന്ന ദിവ്യബലിക്കും കൂടുതുറക്കല്‍ ശുശ്രുഷക്കും ഫാ. വര്‍ഗീസ് കരിപ്പേരി മുഖ്യകാര്‍മികത്വം വഹിച്ചു. തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ, അസി. വികാരി ആന്റോ രായപ്പന്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ഉച്ച മുതല്‍ അമ്പ്, വള, ശൂലം എഴുന്നള്ളിപ്പുകള്‍ ആരംഭിച്ചു.
രാത്രി വര്‍ണ്ണമഴയും മെഗാ ബാന്‍ഡ് മേളവും ഉണ്ടായി. യു.എ.ഇ കൂട്ടായ്മ, ഖത്തര്‍ ബ്രദേഴ്്‌സ്, പാലയൂര്‍ ഇടവക പ്രവാസി കൂട്ടായ്മ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ദീപാലങ്കാരം തിരുനാളിന് പകിട്ടേറ്റി. ഷെനില്‍ വിന്‍സെന്റ്, സി.ഡി. ലോറന്‍സ്, ഇ.ടി. റാഫി എന്നിവര്‍ നേതൃത്വം നല്‍കി.
തിരുനാളിന്റെ പ്രധാന ദിനമായ ഞായറാഴ്ച രാവിലെ 6.30-നുള്ള ദിവ്യബലിക്ക് ശേഷം ഉച്ചക്ക്2.30വരെ ഊട്ട് നേര്‍ച്ച ഭക്ഷണവും നേര്‍ച്ച പായസവും പാര്‍സല്‍ ആയി വിതരണം ചെയ്യും. ഉച്ചക്ക് രണ്ടിന് തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം നല്‍കുന്ന സമൂഹ മാമോദീസ ഉണ്ടാവും. വിശ്വാസികള്‍ക്ക് വഴിപാടുകള്‍ നടത്താനുള്ള സൗകര്യം ഉണ്ടാവും. വൈകീട്ട് 4.30-ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് വര്‍ണമഴ, മെഗാ ശിങ്കാരിമേളം എന്നിവയും ഉണ്ടാവും