Header 1 = sarovaram
Above Pot

പാലയൂർ തീർത്ഥകേന്ദ്രത്തിൽ ജൂലൈ 3ന് ദുക്റാന തിരുനാൾ , 15,16 തീയതികളിൽ തർപ്പണതിരുനാളും

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ജൂലൈ 3ന് ആഘോഷിക്കും. ഊട്ടു തിരുനാളിനായിട്ടുള്ള എല്ലാ ഒരുക്കങ്ങൾക്കും തുടക്കം കുറിച്ചു. ജൂലൈ മൂന്നാം തീയതി രാവിലെ 6: 30 മുതൽ വൈകിട്ട് 4 മണി വരെ ദിവ്യബലി ഉണ്ടായിരിക്കുമെന്ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് .ഡോ. ഡേവിസ് കണ്ണമ്പുഴ ,അസി വികാരി ആന്റോ രായപ്പൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

7:30ന് ഊട്ട് ആശിർവാദവും,9: 30ന്റെ ദിവ്യബലിക്ക് ശേഷം ജൂലൈ 15, 16 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. ഏകദേശം 25,000 പേർക്കുള്ള ഊട്ട് നേർച്ചക്ക് വേണ്ടിയാണു പാലയൂർ തീർത്ഥ ഒരുങ്ങുന്നത്.ജൂലൈ 4 മുതൽ 14-വരെ വൈകുന്നേരങ്ങളിൽ ദിവ്യബലി, ലെദീഞ്ഞു, നൊവേനയും ഉണ്ടായിരിക്കും .

Astrologer

അതുപോലെ വിവിധ ദിവസങ്ങളിൽ കുടുംബകൂട്ടായ്മകളുടെയും,സംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും വാർത്ത സമ്മേളനത്തിൽ തിരുനാൾ ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയംകണ്ടത്ത് തീർത്ഥ കേന്ദ്രം ട്രസ്റ്റി ജിന്റോ ചെമ്മണ്ണൂർ, സെക്രട്ടറി ബിജു മുട്ടത്ത്, പി ആർ ഒ ജെഫിൻ ജോണി ഇ, തിരുനാൾ പബ്ലിസിറ്റി ജോ. കൺവീനർ ഹൈസൻ പി എ എന്നിവർ പങ്കെടുത്തു.

Vadasheri Footer