Post Header (woking) vadesheri

പാലയൂർ മഹാതീർത്ഥാടനം, വിശ്വാസ സാഗരമായി

Above Post Pazhidam (working)

ചാവക്കാട് : തൃശ്ശൂർ അതിരൂപതയുടെ 27-)o പാലയൂർ മഹാതീർത്ഥാടനത്തിൽ പാലയൂരിന്റെ പുണ്യഭൂമിയിലേക്ക് അനേകായിരങ്ങൾ തീർത്ഥാടകരായി എത്തിച്ചേർന്നു. മാർച്ച് 17 ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അദ്ധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രലിൽ ദിവ്യബലി അർപ്പിച്ചതിനു ശേഷം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ്‌ കത്തീഡ്രൽ വികാരി . ഫാ. ഡേവിസ് പുലിക്കോട്ടിലിന് മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറി.

Arya bhavan inner

Second Paragraph  Sarovaram(working)

തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 11 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര,വടക്കാഞ്ചേരി,കൊട്ടേക്കാട് വേലൂർ, പട്ടിക്കാട്,പുത്തൂർ, ഒല്ലൂർ, മറ്റം,പഴുവിൽ, കണ്ടശാങ്കടവ്,നിർമലപുരം എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിച്ചേർന്നു. പാലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ്. ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

രണ്ടാം ഘട്ട മഹാതീർത്ഥാടനം 2 മണിക്ക് പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ വികാരി ജനരാറാൾ മോൺ. ജോസ് കോനിക്കര വിശുദ്ധ കുർബാന അർപ്പിച്ച് 3 മണിക്ക് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പാവറട്ടി ഇടവക വികാരി . ഡോ.ആന്റണി ചെമ്പകശ്ശേരി ഏറ്റുവാങ്ങി. തുടർന്ന് വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്ര പഞ്ചാരമുക്കിൽ ആരംഭിച്ച് 3:55ന് പലയൂർ തീർത്ഥകേന്ദ്രത്തിൽ എത്തിചേരുകയും, പേപ്പൽ പതാക അഭിവന്ദ്യ പിതാക്കന്മാർ സ്വീകരിക്കുകയും ചെയ്തു.

പൊതുസമ്മേളനം തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ മദ്രാസ്-മൈലപ്പൂർ ആർച്ച് ബിഷപ്പ് റൈറ്റ് .ഡോ. ജോർജ് അന്തോണിസാമി ഉദ്ഘാടനം നിർവഹിച്ചു.തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ സ്വാഗതം ആശംസിക്കുകയും ചെയ്തു.മുൻ തൃശ്ശൂർ അതിരൂപതാധ്യക്ഷനും പാലയൂർ മഹാതീർത്ഥാടനം ആരംഭകനുമായ മാർ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണവും നടത്തി. തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

പാലയൂർ മഹാതീർത്ഥാടനത്തിന്റെ ജനറൽ കൺവീനർ .ഫാ. ജോസഫ് വൈക്കാടൻ സമ്മേളനത്തിന് നന്ദി രേഖപെടുത്തി. പാലയൂർ മഹാതീർത്ഥാടനം ചെയർമാൻ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാൻ,വൈസ് ചെയർമാൻ മോൺ.ജോസ് കോനിക്കര,വർക്കിംഗ് ചെയർമാൻ ഫാ.ഡേവിസ് കണ്ണമ്പുഴ,ഫാ. ഡെറിൻ അരിമ്പൂർ, ഫാ.അജിത്ത് കൊള്ളന്നൂർ , സി. സോഫി പെരെപ്പാടാൻ,ജോ.കൺവീനർ ഫാ. സിജു പുളിക്കൻ തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, നടത്തു കൈക്കാരൻ സി എം ബാബു,ഫൊറാന ജനറൽ കൺവീനർ ഷാജു ടി,ജെ,എന്നിവർ പ്രസംഗിച്ചു.