പാലയൂർ മഹാതീർത്ഥാടനം, വിശ്വാസ സാഗരമായി.
ചാവക്കാട് : തൃശ്ശൂർ അതിരൂപതയുടെ 26-)o പാലയൂർ മഹാതീർത്ഥാടനത്തിൽ അനേകായിരങ്ങൾ മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയുരിന്റെ പുണ്യഭൂമിയിലേക്ക് തീർത്ഥാടകരായി എത്തിച്ചേർന്നു.ഞായറാഴ്ച രാവിലെ 4 മണിക്ക് തൃശ്ശൂർ അതിരൂപത അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് ലൂർദ് കത്തീഡ്രലിൽ അർപ്പിച്ച ദിവ്യബലിക്ക് ശേഷം കൃത്യം 5 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് വികാരി പെരിയ .ഫാ ഡേവിസ് പുലിക്കോട്ടിലിനു മഹാതീർത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങൾ അണിചേർന്നു.
തീർത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോന പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകൾ ആരംഭിച്ചു. ചേലക്കര,വടക്കാഞ്ചേരി,കൊട്ടേക്കാട് വേലൂർ, പട്ടിക്കാട്,പുത്തൂർ, ഒല്ലൂർ, മറ്റം,പഴുവിൽ, കണ്ടശാങ്കടവ് എന്നീ മേഖലകളിൽ നിന്ന് 11 മണിക്ക് പദയാത്രകൾ പാലയൂർ തീർത്ഥ കേന്ദ്രത്തിൽ എത്തിച്ചേർന്നു.പലയൂരിൽ എത്തിച്ചേർന്ന മുഖ്യ പദയാത്രയുടെ പതാക പാലയൂർ മാർതോമാ മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങികൊണ്ട് മുഖ്യ പദയാത്രയെ സ്വീകരിച്ചു.
രണ്ടാം ഘട്ട മഹാതീർത്ഥാടനം പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ മോൺ. ജോസ് കോനിക്കര വിശുദ്ധ കുർബാന അർപ്പിച്ച് ശേഷം മോൺ. ജോസ് വല്ലൂരാന്റെ നേതൃത്വത്തിലുള്ള പദയാത്ര പാലയൂരിൽ എത്തിച്ചേർന്നു .തുടർന്ന് പൊതു സമ്മേളനവും നടന്നു. മേജർ ആർക്കി എപ്പിസ്കോപൽ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയംപുരക്കൽ ഉദ്ഘാടനം നിർവഹിച്ച പൊതുസമ്മേളനം തൃശ്ശൂർ അതിരൂപതാധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു ,
തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലംകാവിൽ .മുൻ തൃശ്ശൂർ അതിരൂപതാധ്യക്ഷനും പാലയൂർ മഹാതീർത്ഥാടനം സ്ഥാപകനുമായ മാർ ജേക്കബ് തൂങ്കുഴി . തൃശ്ശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന ..ഫാ ജോസഫ് വൈക്കാടൻ എന്നിവർ സംസാരിച്ചു മോൺ.ജോസ് വല്ലൂരാൻ, മോൺ.ജോസ് കോനിക്കര, ഫാ.ഡേവിസ് കണ്ണമ്പുഴ, ഫാ ടോണി വാഴപ്പിള്ളി, സിസ്റ്റർ . സോഫി പേരെപ്പാടാൻ, ഫാ വർഗീസ് ബിജു മുട്ടത്ത്, ജോസഫ് വടക്കൂട്ട്എന്നിവർ സംസാരിച്ചു