Post Header (woking) vadesheri

പാലയൂർ ഫെസ്റ്റ് സമാപിച്ചു

Above Post Pazhidam (working)

ചാവക്കാട്: പാലയൂർ ഫെസ്റ്റിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഘോഷയാത്ര പാലയൂരിൽ സമാപിച്ചു. മൂന്നു ഗജ വീരന്മാരുടെയും വിവിധ വാദ്യമേളങ്ങളുടെയും അകമ്പടിയോടെ യൂത്ത് ഓഫ് പാലയൂരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഘോഷയാത്ര ചാവക്കാട് സെന്ററിൽ നിന്നും പുറപ്പെട്ടു.

Ambiswami restaurant

പാലുവായ് ബ്രദേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ ആനയും, വാദ്യമേളങ്ങളുമായി പാലുവായ് കോൺവന്റ് പരിസരത്തു നിന്ന് പുറപ്പെട്ട എഴുന്നെള്ളിപ്പും മുതുവട്ടൂർ സെന്ററിൽ നിന്ന് പുറപ്പെട്ട മലാക്ക് ക്ലബിന്റെ എഴുന്നെള്ളിപ്പും പലയൂരിൽ എത്തിച്ചേർന്നു. തുടർന്ന് മൂന്നു ഘോഷയാത്രകളും പാലയൂർ മാർ തോമ തീർത്ഥ കേന്ദ്രത്തിന് സമീപം സംഗമിച്ച് രാത്രി പത്തുമണിയോടെ ഫെസ്റ്റിനു സമാപനം കുറിച്ചു

Second Paragraph  Rugmini (working)