Header 1 vadesheri (working)

പാലയൂരിൽ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം.

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം. രാവിലെ 6: 30 ന്റെ ദിവ്യബലിയോടുകൂടെ ആഘോഷങ്ങൾക്കു തുടക്കമായി.തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ ആന്റോ രായപ്പൻ എന്നിവർ ചേർന്ന് ഊട്ട് ആശിർവാദം നിർവഹിക്കുകയും,ഊട്ട് നേർച്ച നൽകി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

First Paragraph Rugmini Regency (working)

ജൂലൈ 15, 16 തീയതികളിൽ നടത്തപ്പെടുന്ന തർപ്പണ തിരുനാളിന്റെ കൊടിയേറ്റം തൃശ്ശൂർ അതിരൂപത ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.9:30ന്റെ ദിവ്യബലിക്ക് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകർമികത്വം വഹിച്ചു. ഫാ ആന്റോ രായപ്പൻ, ഫാ അലക്സ്‌ മാപ്രാണി എന്നിവർ സഹ കാർമികരായി.ഇടവകയിൽ പുതുതായി നിർമ്മിച്ച ദൈവസഹായം പിള്ളയുടെ ഗ്രോട്ടോയുടെ ആശിർവാദവും, തോമശ്ലീഹയുടെ തിരുശേഷിപ്പ് പീഠത്തിന്റെ പ്രതിഷ്ടയും മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.

Second Paragraph  Amabdi Hadicrafts (working)

വിവിധ സമയങ്ങളിലായി നടന്ന ദിവ്യബലികൾക്കു ഫാ ജോജോ ചക്കുംമൂട്ടിൽ ടി ഒ ആർ, ഫാ ജെയ്സൺ മാറോക്കി, ഫാ ജോൺ പോൾ ചെമ്മണ്ണൂർ എന്നിവർ കർമികത്വം നൽകി.തീർത്ഥ കേന്ദ്രം ട്രസ്റ്റിമാരായ ജിന്റോ ചെമ്മണ്ണൂർ, സിന്റോ തോമസ്, ജോസഫ് വടക്കൂട്ട്, മാത്യു ലീജിയൻ, ജനറൽ കൺവീനർ ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ഊട്ട് കൺവീനർ പി വി പീറ്റർ സെക്രട്ടറിമാരായ ബിജു മുട്ടത്ത്,ബിനു താണിക്കൽ, തീർത്ഥ കേന്ദ്രം പി ആർ ഒ ജെഫിൻ ജോണി എന്നിവർ തുടങ്ങി വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ,വിവിധ കമ്മിറ്റിയിലെ അംഗങ്ങൾ, കുടുംബകൂട്ടായ്മകൾ, ഭക്തസംഘടനകൾ എന്നിവർ ദുക്റാന തിരുന്നാളിന് നേതൃത്വം നൽകി.