Header 1 vadesheri (working)

പാലയൂരിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ ആരംഭിച്ചു

Above Post Pazhidam (working)

ചാവക്കാട് : പാലയൂർ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ കൃപാഭിഷേകം പാലയൂർ 2021 ഇന്റർനാഷണൽ ബൈബിൾ കൺവെൻഷന് തുടക്കമായി . ത്യശൂർ അതിരൂപത മെത്രാപോലീത്ത മാർ ആൻഡ്രൂസ് താഴത്ത് വൈകീട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു കൃപാഭിഷേകം പാലയൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

First Paragraph Rugmini Regency (working)

കൺവെൻഷൻ നയിക്കുന്ന വചനപ്രഘോഷകൻ അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാദർ ഡൊമിനിക് വളന്മനാൽ , ആർച്ച് പ്രീസ്റ്റ് ഫാദർ വർഗീസ് കരിപ്പേരി, സഹ വികാരി ഫാദർ നിർമ്മൽ അക്കര പട്ട്യേക്കൽ, ഫാദർ സിന്റോ പൊന്തേക്കൻ, എന്നിവർ കൺവെൻഷനിൽ സഹകാർമ്മികരായി .

Second Paragraph  Amabdi Hadicrafts (working)

ജനറൽ കൺവീനർ ജോയ് ചിറമ്മൽ , ജോ. ജനറൽ കൺവീനർ സി കെ ജോസ് , സെക്രടറി റെജി ജെയിംസ് . കൈക്കാരന്മാരായ ഇ എഫ് ആന്റണി, എം എൽ ഫ്രാൻസിസ് , തോമസ് കിടങ്ങൻ , ബിനു താണിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.