പാലയൂരിൽ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി
ചാവക്കാട് : പാലയൂർ മാർ തോമ അതിരൂപത തീർത്ഥ കേന്ദ്രത്തിലെ തളിയക്കുളം കപ്പേളയിൽ വിഭൂതി തിരുകർമ്മങ്ങളിലൂടെ വ്രതാരംഭ കൂട്ടായ്മയ്ക്ക് തുടക്കമായി.പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾ ഇതോടുകൂടി ആരംഭിച്ചു. തിരുകർമ്മങ്ങൾക്ക് തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് മുഖ്യ കാർമ്മികത്വം വഹിച്ചു.
വികാരി ജനറാൾ മോൺസിഞ്ഞൂർ ജോസ് വല്ലൂരാൻ പാലയൂർ മഹാ തീർത്ഥാടനം ജനറൽ കൺവീനർ റവ.ഫാ ജിയോ തെക്കിനിയത്ത്, റെക്ടർ ഫാ വർഗ്ഗീസ് കരിപ്പേരി, ഫാ ജോസ് പുന്നോലി പറമ്പിൽ, ഫാ റാഫേൽ മുത്തു പീടിക, ഫാ ജോബ് വടക്കൻ, ഫാ ജോജു ചിരിയങ്കണ്ടത്ത് , ഫാ റോണി മാം തോട്ട്, ഫാ ജോസ് പുലിക്കോട്ടിൽ, ഫാ ജസ്റ്റിൻ തെയ്ക്കാനത്ത്, ഫാ സിന്റോ പൊന്തേക്കൻ എന്നിവർ സഹകാർമ്മികരായിരുന്നു .തുടർന്നുള്ള ദിവസങ്ങളിൽ മാർച്ച് 28 വരെ രാവിലെ 10 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ തളിയക്കുളം കപ്പേളയിൽ ഏകദിന പ്രാർത്ഥനാ കൂട്ടായ്മ ഉണ്ടായിരിക്കും.വ്രതാരംഭ കൂട്ടായ്മയുടെ പ്രർവർത്തനങ്ങൾക്ക് കൺവീനർമാരായ ബോബ് എലുവത്തിങ്കൽ, ബേബി ഫ്രാൻസീസ്, ഒ.ജെ.ജസ്റ്റിൻ, ട്രസ്റ്റിമാരായ സി.എൽ ജോയ്, വി.എ.ജോസ്, ബിജു ആന്റോ, സി.കെ ജോബി ആന്റോ, ഷാജു ആന്റോ, സി.ജി.ജെയ്സൺ എന്നിവർ നേതൃത്വം നൽകി..