പാലയൂർ തീർഥകേന്ദ്രത്തിൽ സെമിനാർ നടത്തി
ചാവക്കാട് : പാലയൂർ ഫൊറോനയിലെ കുടുംബ കൂട്ടായ്മ പ്രസിഡൻറുമാർക്കും,
പാസ്റ്ററൽ ആനിമേഷൻആന്റ് കോർഡിനേറ്റിംഗ് ടീം (പാക്ട് )
കമ്മിറ്റിയംഗങ്ങൾക്കുമായി പാലയൂർ തീർഥകേന്ദ്രത്തിൽ നടത്തിയ സെമിനാർ
തീർഥകേന്ദ്രം റെക്ടർ ഫാദർ വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു .
തീർഥകേന്ദ്രം സഹവികാരി സഹവികാരി ഫാദർ സിന്റോ പൊന്തേക്കൻ അധ്യക്ഷത
വഹിച്ചു. റവ.ഡോ.ഫാദർ അലക്സ് മരോട്ടിക്കൽ, തൃശൂർ സെന്റ് തോമസ് കോളജ് മുൻ
പ്രിൻസിപ്പാൾ ഡോ.ഇഗ്നേഷ്യസ് എന്നിവർ ക്ളാ സുകളെടുത്തു പാലയൂർ ഇടവക
കുടുംബ കൂട്ടായ്മ കേന്ദസമിതി കൺവീനർ ഇ.എം.ബാബു , എ.ജെ സ്റ്റീഫൻ എന്നിവർ
പ്രസംഗിച്ചു
കോടതി പരസ്യം
ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി
EP 51/2018
OS 103/17
വിധി ഉടമ
പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………ഹർജിക്കാരൻ
വിധി കടക്കാരി
ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..എതൃകക്ഷി
മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു
എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )