പാലയൂർ ബൈബിൾ കൺവെൻഷൻ സമാപിച്ചു
ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ച് 5 ദിനങ്ങളിലായി നടന്നു വന്നിരുന്ന 25-)o ബൈബിൾ കൺവെൻഷന് സമാപനം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് വിശുദ്ധ കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത അദ്യക്ഷൻ മാർ ടോണി നീലാംകാവിൽ സമാപന സന്ദേശം നടത്തി. .ജെറുസലേം ധ്യാനകേന്ദ്രം റെക്ടർ ഫാദർ ഡേവിസ് പട്ടത്ത് സി.എം.ഐ & ടീമിന്റെ നേതൃത്വത്തിലാണ് ബൈബിൾ കൺവെൻഷൻ നടന്നത് .
സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ പ്രസംഗിച്ചു.മഹാ തീർത്ഥാടനം ജനറൽ കൺവീനർ ഷാജു താണിക്കൽ ,കൺവെൻഷൻ കൺവീനർ തോമസ് ചിറമ്മൽ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു മുട്ടത്ത്, ട്രസ്റ്റി സി എം ബാബു പി ഐ ലാസർ എ എൽ കുരിയക്കോസ് എന്നിവർ നേതൃത്വം നൽകി.27-)o പാലയൂർ മഹാ തീർത്ഥാടനം മാർച്ച് 17 ഞായറാഴ്ച രാവിലെ തൃശ്ശൂർ ലൂർദ് കത്രീഡൽ പള്ളിയിൽ നിന്ന് പുലർച്ചെ 5 മണിക്ക് പലയുരിലേക്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.